പിഎം ഇന്ത്യ
ഇന്ത്യക്കു യൂറിയ ലഭ്യമാക്കുന്നതിനായി യൂറിയ, അമോണിയ ഉല്‍പാദന പ്ലാന്റ് മലേഷ്യയില്‍ സ്ഥാപിക്കുന്നതിനും മലേഷ്യയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതില്‍ അധികം വരുന്ന യൂറിയ വാങ്ങുന്നതിനും വ്യവസ്ഥചെയ്യുന്ന ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.
ഇന്ത്യന്‍ വിപണിക്കായി ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി മാത്രമുള്ളതും 24 ലക്ഷം ടണ്‍ യൂറിയയും 13.5 ലക്ഷം ടണ്‍ അമോണിയയും പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്നതുമായ പദ്ധതിയുടെ പ്രതീക്ഷിത ചെലവ് 210 കോടി യു.എസ്.ഡോളറാണ്.
രാജ്യത്ത് ആവശ്യമായ അളവില്‍ യൂറിയയും അമോണിയയും കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കാന്‍ ധാരണാപത്രം സഹായകമാകും.