Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുംബൈ നാവികസൈന്യ കപ്പല്‍ശാലയുടെ സ്ഥലം ‘ബെസ്റ്റി’നു പാട്ടത്തിനു നല്‍കുന്നു


പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള മുംബൈയിലെ നാവിക കപ്പല്‍ശാലയുടെ 73 ചതുരശ്ര മീറ്റര്‍ സ്ഥലം ബൃഹണ്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ടേക്കിങ്ങി(ബെസ്റ്റ്)നു പാട്ടത്തിനു നല്‍കാനുള്ള നിര്‍ദേശം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. പ്രതിവര്‍ഷം ഒരു രൂപ വാടകയ്ക്കാണു പാട്ടം അനുവദിക്കുക. ആദ്യഘട്ടത്തില്‍ 30 വര്‍ഷത്തേക്ക് അനുവദിക്കുന്ന പാട്ടം, തുടര്‍ന്നു രണ്ടു തവണകൂടി 30 വര്‍ഷത്തേക്കു വീതം നീട്ടാവുന്നതാണ്. നിര്‍മാണത്തിലിരിക്കുന്ന ഡ്രൈ ഡോക് സംവിധാനത്തിനു വൈദ്യുതി ലഭ്യമാക്കാന്‍ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുന്നതിനും ഭൂഗര്‍ഭ ജലസംഭരണിയും പമ്പ് ഹൗസും സ്ഥാപിക്കുന്നതിനുമാണു സ്ഥലം ഉപയോഗപ്പെടുത്തുക.

ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാനുള്ള പണം ‘ബെസ്റ്റ്’ നേരിട്ടാണു കണ്ടെത്തുക. നാവികസൈന്യത്തിന് ഒരു സാമ്പത്തികബാധ്യതയും ഇതു വരുത്തിവെക്കില്ല.