Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുന്‍ മേഘാലയ ഗവര്‍ണര്‍ ശ്രീ. എം.എം.ജേക്കബിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


മുന്‍ മേഘാലയ ഗവര്‍ണര്‍ ശ്രീ. എം.എം.ജേക്കബിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു.

‘മുന്‍ മേഘാലയ ഗവര്‍ണര്‍ ശ്രീ. എം.എം.ജേക്കബിന്റെ നിര്യാണത്തില്‍ ദുഃഖിക്കുന്നു. പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും മന്ത്രിയെന്ന നിലയിലും ഗവര്‍ണറെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ രാഷ്ട്രത്തിന് അര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിനായി അദ്ദേഹം ഏറെ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു’, പ്രധാനമന്ത്രി പറഞ്ഞു.