പിഎം ഇന്ത്യ
1) മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പ്പറേഷന്‍, ഹോള്‍ടിംഗ് കമ്പനിയായ ട്വിന്‍ സ്റ്റാര്‍ സ്റ്റെര്‍ലൈറ്റ്, സാങ്കേതിക പങ്കാളിയായ തായ്‌വാനിലെ ഓട്രോണ്‍ എന്നിവ തമ്മില്‍ ഒപ്പിട്ട ധാരണാപത്രം. 20000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്ന ഇത്തരത്തില്‍പ്പെട്ട രാജ്യത്തെ ആദ്യസംരംഭമായിരിക്കും ഇത്.
2) വിദര്‍ഭയിലെ ഓറഞ്ച് കര്‍ഷകരെ സഹായിക്കുന്നതിന് ജ്യൂസ് നിര്‍മ്മാണ സൗകര്യം സ്ഥാപിക്കുന്നതിന് മഹാരാഷ്ട്ര ഗവണ്‍മെന്റ്, ഹിന്ദുസ്ഥാന്‍ കൊക്കോ കോള കമ്പനി, ജയിന്‍ ഇറിഗേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ തമ്മില്‍ ഒപ്പ് വച്ച ധാരണാപത്രം. ഇതു പ്രകാരം ഓറഞ്ച് കര്‍ഷകര്‍ക്ക് മൂല്യ വര്‍ദ്ധിത ഉല്പാദനത്തിന് പുറമെ വര്‍ദ്ധിച്ച തൊഴില്‍ അവസരങ്ങളും ലഭ്യമാകും. രണ്ട് ഏക്കര്‍ വീതം സ്ഥലമുള്ള അയ്യായിരം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
3) ഫാമില്‍ നിന്ന് തുണിത്തരത്തിലേയ്ക്ക് എന്ന സംരംഭത്തിന്റെ ഭാഗമായി മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പ്പറേഷനും റെയ്മണ്ട് ഇന്‍ഡസ്ട്രീസും തമ്മില്‍ ഒപ്പ് വച്ചത്. അമരാവതി ജില്ലയിലെ നന്ദഗാവ് ടെക്സ്റ്റയില്‍ പാര്‍ക്കില്‍ സ്ഥാപിക്കുന്ന വസ്ത്ര നിര്‍മ്മാണ യൂണിറ്റില്‍ റെയ്മണ്ട് ഇന്‍ഡസ്ട്രീസ് 1400 കോടി രൂപ നിക്ഷേപിക്കും.