പിഎം ഇന്ത്യ
പാരമ്പര്യ വൈദ്യ ചികിത്സാരംഗത്ത് ഇന്ത്യയും മ്യാന്‍മാറും തമ്മില്‍ ധാരണപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
ആയുഷ്/ മ്യാന്‍മാറിലെ പാരമ്പര്യ വൈദ്യ ചികിത്സ ശാഖ എന്നിവ പരിപോഷിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള ഘടനാ പരമായ ചട്ടക്കൂട് ധാരണാപത്രം പ്രദാനം ചെയ്യും. അതോടൊപ്പം ആയുഷ് വൈദ്യ സമ്പ്രദായത്തിന്റെ സംരക്ഷണം, ഉത്പാദനം, ഗുണനിലവാര നിര്‍ണ്ണയം എന്നിവയുടെ പ്രാധാന്യവും ഇത് വര്‍ദ്ധിപ്പിക്കും.