പിഎം ഇന്ത്യ
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ‘മൻ കി ബാത്ത്’ലേക്ക് വീണ്ടും സ്വാഗതം. നവംബർ മാസം നിരവധി പ്രചോദനങ്ങളുമായാണ് വന്നത്. നവംബർ 26-ന്, ‘ഭരണഘടനാ ദിന’ത്തിൽ സെൻട്രൽ ഹാളിൽ ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ വേളയിൽ രാജ്യവ്യാപകമായ പരിപാടികൾക്ക് ഗംഭീര തുടക്കമായി. നവംബർ 25-ന്, അയോധ്യയിലെ രാമക്ഷേത്രത്തിൽ ധർമ്മധ്വജം ഉയർത്തി. അതേ ദിവസം, കുരുക്ഷേത്രയിലെ ജ്യോതിസറിൽ പാഞ്ചജന്യ സ്മാരകം ഉദ്ഘാടനം ചെയ്തു.
സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഹൈദരാബാദിൽ ലോകത്തിലെ ഏറ്റവും വലിയ ലീപ്പ് എഞ്ചിൻ എം.ആർ.ഒ. സൗകര്യം ഞാൻ ഉദ്ഘാടനം ചെയ്തു. വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ, അവ നന്നാക്കൽ, തുടങ്ങിയ മേഖലകളിൽ ഭാരതം ഒരു പ്രധാന ചുവടുവെച്ചു. കഴിഞ്ഞ ആഴ്ച, മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ, ഐ.എൻ.എസ്. ‘മാഹി’ ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ ആഴ്ച, സ്കൈറൂട്ടിന്റെ ഇൻഫിനിറ്റി കാമ്പസ് ഭാരതത്തിന്റെ ബഹിരാകാശ എക്കോ സംവിധാനത്തിന് ഒരു ‘ പുതിയ മാനം നൽകി. ഭാരതത്തിന്റെ പുതിയ ചിന്തയുടെയും, നൂതനാശയത്തിന്റെയും , യുവശക്തിയുടെയും പ്രതിഫലനമാണിത്.
സുഹൃത്തുക്കളേ, കാർഷിക മേഖലയിലും രാജ്യം ഒരു വലിയ നേട്ടം കൈവരിച്ചു. 357 ദശലക്ഷം ടൺ ഭക്ഷ്യധാന്യ ഉൽപാദനത്തോടെ ഭാരതം ഒരു ചരിത്ര റെക്കോർഡ് സൃഷ്ടിച്ചു. മുന്നൂറ്റി അമ്പത്തിയേഴ് ദശലക്ഷം ടൺ! 10 വർഷം മുമ്പുള്ളതിനേക്കാൾ, ഭാരതത്തിന്റെ ഭക്ഷ്യധാന്യ ഉൽപാദനം 100 ദശലക്ഷം ടൺ വർദ്ധിച്ചു. കായിക രംഗത്തും ഭാരതം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഭാരതം കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നേട്ടങ്ങൾ രാജ്യത്തിന്റേതാണ്, പൗരന്മാർക്കുള്ളതാണ്. ജനങ്ങളുടെ അത്തരം നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മികച്ച വേദിയാണ് ‘മൻ കി ബാത്ത്’.
സുഹൃത്തുക്കളേ, മനസ്സിൽ സമർപ്പണവും; കൂട്ടായ ശക്തിയിലും ഒരു ടീമായി പ്രവർത്തിക്കുന്നതിലും വിശ്വാസവുമുണ്ടെങ്കിൽ, വീണുപോയതിനുശേഷം വീണ്ടും എഴുന്നേൽക്കാനുള്ള ധൈര്യമുണ്ടെങ്കിൽ, അതി കഠിനമായ പ്രവൃത്തികളിൽ പോലും വിജയം സുനിശ്ചിതമാണ്. ഉപഗ്രഹങ്ങളോ, ജി.പി.എസ്. സംവിധാനമോ, നാവിഗേഷൻ സൗകര്യങ്ങളോ ഇല്ലാത്ത ഒരു കാലഘട്ടം സങ്കൽപ്പിക്കൂ. അപ്പോഴും, നമ്മുടെ നാവികർ വലിയ കപ്പലുകളുമായി കടലിലേക്ക് പുറപ്പെട്ട് നിശ്ചിത സ്ഥലങ്ങളിൽ എത്തിച്ചേരുമായിരുന്നു. ഇപ്പോൾ, കടലുകളും കടന്ന് ബഹിരാകാശത്തിന്റെ അനന്തമായ ഉയരങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പര്യവേഷണം ചെയ്യുന്നു. വെല്ലുവിളി അവിടെയും ഒന്നുതന്നെ. ജി.പി.എസ്. സംവിധാനമോ ആശയവിനിമയ സംവിധാനങ്ങളോ ഇല്ല. നമ്മൾ എങ്ങനെ മുന്നേറും?
സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സമൂഹമാധ്യമത്തിലെ ഒരു വീഡിയോ എന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഈ വീഡിയോ ഐ.എസ്.ആർ.ഒ. സംഘടിപ്പിച്ച ഒരു അതുല്യമായ ഡ്രോൺ മത്സരത്തിന്റെതായിരുന്നു. ഈ വീഡിയോയിൽ, നമ്മുടെ രാജ്യത്തെ യുവാക്കൾ, പ്രത്യേകിച്ച് നമ്മുടെ Gen-Z, ചൊവ്വയിലേതിന് സമാനമായ സാഹചര്യങ്ങളിൽ ഡ്രോണുകൾ പറത്താൻ ശ്രമിക്കുകയായിരുന്നു. ഡ്രോണുകൾ പറന്നുയരും, കുറച്ച് നിമിഷങ്ങൾ സന്തുലിതാവസ്ഥയിൽ തുടരും, എന്നിട്ട് പെട്ടെന്ന് നിലത്ത് ഇടിച്ചുവീഴും. എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? കാരണം അവിടെ പറക്കുന്ന ഡ്രോണുകൾക്ക് ജി.പി.എസ്. പിന്തുണ ഇല്ലായിരുന്നു. ചൊവ്വയിൽ ജി.പി.എസ്. സാധ്യമല്ല, അതിനാൽ ഡ്രോണുകൾക്ക് ബാഹ്യ സിഗ്നലുകളോ നിർദ്ദേശമോ ലഭിക്കില്ല. ഡ്രോണുകൾക്ക് അവയുടെ ക്യാമറകളുടെയും അവയിൽ സന്നിവേശം ചെയ്ത സോഫ്റ്റ്‌വെയറിന്റെയും സഹായത്തോടെ പറക്കേണ്ടി വന്നു. ആ ചെറിയ ഡ്രോണിന് നിലത്തെ പാറ്റേണുകൾ തിരിച്ചറിയുകയും ഉയരം അളക്കുകയും തടസ്സങ്ങൾ മനസ്സിലാക്കുകയും, സ്വന്തമായി സുരക്ഷിതമായ ലാൻഡിംഗ് കണ്ടെത്തുകയും വേണമായിരുന്നു. അതിനാൽ, ഡ്രോണുകൾ ഒന്നിനുപുറകെ ഒന്നായി നിലംപതിച്ചു.
സുഹൃത്തുക്കളേ, ഈ മത്സരത്തിൽ, പൂനെയിൽ നിന്നുള്ള യുവാക്കളുടെ ഒരു സംഘം ഒരു പരിധിവരെ വിജയം നേടി. അവരുടെ ഡ്രോണും പലതവണ വീണു, തകർന്നു. പക്ഷേ അവർ തോൽവി സമ്മതിച്ചില്ല. നിരവധി ശ്രമങ്ങൾക്ക് ശേഷം, ഈ ടീമിന്റെ ഡ്രോൺ ചൊവ്വയുടേതിന് സമാനമായ പരിതസ്ഥിതിയിൽ കുറച്ചുനേരം പറക്കുന്നതിൽ വിജയിച്ചു.
സുഹൃത്തുക്കളേ, ഈ വീഡിയോ കാണുമ്പോൾ, മറ്റൊരു രംഗം എന്റെ മനസ്സിലേക്ക് വന്നു: ചന്ദ്രയാൻ-2 ബന്ധം നഷ്ടപ്പെട്ട ദിവസം. ആ ദിവസം, രാജ്യം ഒന്നാകെ, പ്രത്യേകിച്ച് ശാസ്ത്രജ്ഞർ, നിമിഷനേരത്തേക്ക് നിരാശരായി. എന്നാൽ സുഹൃത്തുക്കളേ, തോൽവിക്ക് അവരെ തടയാനായില്ല. ആ ദിവസം തന്നെ അവർ ചന്ദ്രയാൻ-3ന്റെ വിജയഗാഥ എഴുതാൻ തുടങ്ങി. അതുകൊണ്ടാണ് ചന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്തപ്പോൾ, അത് ഒരു ദൗത്യത്തിന്റെ വിജയം മാത്രമായിരുന്നില്ല. പരാജയത്തെ മറികടന്ന് കെട്ടിപ്പടുത്ത ആത്മവിശ്വാസത്തിന്റെ വിജയമായിരുന്നു. ഈ വീഡിയോയിൽ കാണുന്ന യുവാക്കളുടെ കണ്ണുകളിലും അതേ തിളക്കം ഞാൻ കണ്ടു. നമ്മുടെ യുവാക്കളുടെ സമർപ്പണവും ശാസ്ത്രജ്ഞരുടെ പ്രതിബദ്ധതയും കാണുമ്പോഴെല്ലാം എന്റെ ഹൃദയം ആവേശത്താൽ നിറയുന്നു. യുവാക്കളുടെ ഈ സമർപ്പണമാണ് വികസിത ഭാരതത്തിന്റെ ഏറ്റവും വലിയ ശക്തി.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, തേനിന്റെ മധുരം നിങ്ങൾക്കെല്ലാവർക്കും പരിചിതമാണ്, പക്ഷേ ഇതിനു പിന്നിൽ എത്ര ആളുകളുടെ കഠിനാധ്വാനം, എത്ര പാരമ്പര്യങ്ങൾ, പ്രകൃതിയുമായി എത്രയോ സുന്ദരമായ കൂടിച്ചേരൽ എന്നിവ ഉണ്ടെന്ന് നമ്മൾ പലപ്പോഴും തിരിച്ചറിയാറില്ല.
സുഹൃത്തുക്കളേ, ജമ്മു കശ്മീരിലെ മലയോര പ്രദേശങ്ങളിൽ, സുലായി എന്ന് അറിയപ്പെടുന്ന കാട്ടുതുളസിയിൽ നിന്ന് തേനീച്ചകൾ തികച്ചും സവിശേഷമായ തേൻ ശേഖരിക്കുന്നു. വെളുത്ത നിറമുള്ള ഈ തേനിനെ രാംബൻ സുലായി ഹണി എന്ന് വിളിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് രാംബൻ സുലായി ഹണിക്ക് ജി.ഐ. ടാഗ് ലഭിച്ചു. ഇതിനുശേഷം, ഈ തേനിന് രാജ്യമെമ്പാടും അംഗീകാരം ലഭിച്ചു.
സുഹൃത്തുക്കളേ, ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലെ സസ്യങ്ങൾ തേൻ ഉൽപാദനത്തിന് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഇവിടെ, ‘ഗ്രാമജന്യ’ എന്ന കർഷക സംഘടന ഈ പ്രകൃതിദത്ത സമ്മാനത്തിന് ഒരു പുതിയ ദിശ നൽകുന്നു. ‘ഗ്രാമജന്യ’ ഒരു ആധുനിക സംസ്കരണ യൂണിറ്റ് നിർമ്മിക്കുകയും ലാബ്, ബോട്ടിലിംഗ്, സംഭരണം, ഡിജിറ്റൽ ട്രാക്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പാടാക്കുകയും ചെയ്തു. ഇപ്പോൾ, ഈ തേൻ ഒരു ഉൽപ്പന്നമായി ബ്രാൻഡ് ചെയ്യപ്പെടുകയും ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. രണ്ടായിരത്തിയഞ്ഞൂറിലധികം കർഷകർ ഈ സംരംഭത്തിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്.
സുഹൃത്തുക്കളേ, കർണാടകയിൽ തന്നെയുള്ള തുംകുരു ജില്ലയിലെ “ശിവഗംഗ കാലഞ്ജിയ” എന്ന സംഘടനയുടെ ശ്രമങ്ങളും പ്രശംസനീയമാണ്. തുടക്കത്തിൽ ഓരോ അംഗത്തിനും രണ്ട് തേനീച്ചപ്പെട്ടികൾ നൽകുന്നു. ഇത് ചെയ്യുന്നതിലൂടെ, സംഘടന നിരവധി കർഷകരെ അതിന്റെ ദൗത്യവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇപ്പോൾ, ഈ സംഘടനയുമായി ബന്ധപ്പെട്ട കർഷകർ സംയുക്തമായി തേൻ വേർതിരിച്ചെടുക്കുകയും മനോഹരമായി പാക്കേജു ചെയ്യുകയും പ്രാദേശിക വിപണിയിൽ എത്തിക്കുകയും ചെയ്യുന്നു. ഇത് അവർക്ക് ലക്ഷക്കണക്കിന് രൂപ നേടിക്കൊടുക്കുന്നു. അതുപോലുള്ള മറ്റൊരു ഉദാഹരണമാണ് നാഗാലാൻഡിലെ Cliff Honey Hunting. നാഗാലാൻഡിലെ ചോക്ക്ലാങ്കൻ ഗ്രാമത്തിൽ, ഖിയാമനി-യാങ്കൻ ഗോത്രം നൂറ്റാണ്ടുകളായി തേൻ ശേഖരിക്കുന്നു. ഇവിടെ, തേനീച്ചകൾ കൂടുണ്ടാക്കുന്നത് മരങ്ങളിലല്ല, ഉയർന്ന പാറക്കെട്ടുകളിലാണ്. അതിനാൽ, തേൻ ശേഖരിക്കുന്നതും വളരെ അപകടകരമാണ്. അതിനാൽ, ഇവിടെയുള്ള ആളുകൾ ആദ്യം തേനീച്ചകളോട് സൗമ്യമായി സംസാരിക്കുകയും, അവരുടെ അനുമതി തേടുകയും, തേനെടുക്കുന്നതിനു മുമ്പ് അവർ തേൻ ശേഖരിക്കാൻ വന്നതാണെന്ന് അറിയിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ഇന്ന് ഭാരതം തേൻ ഉൽപാദനത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. 11 വർഷം മുമ്പ്, രാജ്യത്ത് തേൻ ഉൽപാദനം 76000 മെട്രിക് ടണ്ണായിരുന്നു. ഇപ്പോൾ അത് 1.5 ലക്ഷം മെട്രിക് ടൺ കവിഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തേൻ കയറ്റുമതിയും മൂന്നിരട്ടിയിലധികം വർദ്ധിച്ചു. ഹണി മിഷൻ പരിപാടിയുടെ കീഴിൽ, ഖാദി ഗ്രാമോദ്യോഗ് ജനങ്ങൾക്കിടയിൽ 2.25 ലക്ഷത്തിലധികം തേനീച്ചപ്പെട്ടികൾ വിതരണം ചെയ്തു. ഇത് ആയിരക്കണക്കിന് ആളുകൾക്ക് പുതിയ തൊഴിലവസരങ്ങൾ നൽകി. അതായത് രാജ്യത്തിന്റെ വിവിധ കോണുകളിൽ തേനിന്റെ മധുരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ മധുരം കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മഹാഭാരത യുദ്ധം നടന്നത് ഹരിയാനയിലെ കുരുക്ഷേത്രയിലാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഇപ്പോൾ അവിടെയുള്ള മഹാഭാരത അനുഭവ കേന്ദ്രത്തിൽ നിങ്ങൾക്ക് ഈ യുദ്ധം നേരിട്ട് അനുഭവിക്കാനും കഴിയും. ഈ അനുഭവ കേന്ദ്രത്തിൽ, 3D, ലൈറ്റ് & സൗണ്ട് ഷോ, ഡിജിറ്റൽ ടെക്നിക്ക് എന്നിവയിലൂടെ മഹാഭാരത കഥ പ്രദർശിപ്പിക്കുന്നു. നവംബർ 25 ന് ഞാൻ കുരുക്ഷേത്ര സന്ദർശിച്ചപ്പോൾ, ഈ അനുഭവ കേന്ദ്രം തന്ന അനുഭവം എന്നെ ആഹ്ലാദിപ്പിച്ചു. സുഹൃത്തുക്കളേ, കുരുക്ഷേത്രയിലെ ബ്രഹ്മ സരോവറിൽ നടന്ന അന്താരാഷ്ട്ര ഗീത മഹോത്സവത്തിൽ പങ്കെടുക്കാനായതും സവിശേഷമായിരുന്നു. ലോകമെമ്പാടുമുള്ള ആളുകൾ ദിവ്യഗ്രന്ഥമായ ഗീതയാൽ പ്രചോദിതരാകുന്നത് കണ്ട് ഞാൻ വികാരഭരിതനായി. യൂറോപ്പ്, മധ്യേഷ്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ഈ ഉത്സവത്തിൽ പങ്കാളികളായി.
ഈ മാസം ആദ്യം, സൗദി അറേബ്യയിൽ ആദ്യമായി ഒരു പൊതു വേദിയിൽ ഗീത അവതരിപ്പിക്കപ്പെട്ടു. യൂറോപ്പിലെ ലാത്വിയയിലും ഒരു അവിസ്മരണീയ ഗീത മഹോത്സവം നടന്നു. ലാത്വിയ, എസ്റ്റോണിയ, ലിത്വാനിയ, അൾജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാർ ആവേശത്തോടെ പങ്കെടുത്തു.
സുഹൃത്തുക്കളേ, ഭാരതത്തിന്റെ മഹത്തായ സംസ്കാരത്തിൽ സമാധാനവും കരുണയും എപ്പോഴും പരമപ്രധാനമാണ്. രണ്ടാം ലോക മഹായുദ്ധം സങ്കൽപ്പിക്കൂ, നാലുപാടും നാശത്തിന്റെ ഭയാനകമായ അന്തരീക്ഷം. ഇത്രയും ദുഷ്‌കരമായ സമയത്ത് ഗുജറാത്തിലെ നവാനഗറിലെ ജാം സാഹിബ് മഹാരാജ ദിഗ്‌വിജയ് സിംഗ് നടത്തിയ മഹത്തായ പ്രവൃത്തി ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു. ആ സമയത്ത്, ജാം സാഹിബ് ഒരു തന്ത്രപരമായ സഖ്യത്തെക്കുറിച്ചോ യുദ്ധതന്ത്രത്തെക്കുറിച്ചോ ചിന്തിച്ചില്ല. മറിച്ച്, രണ്ടാം ലോക മഹായുദ്ധത്തിനിടയിൽ പോളിഷ് ജൂത കുട്ടികളെ എങ്ങനെ സംരക്ഷിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. ഗുജറാത്തിൽ ആയിരക്കണക്കിന് കുട്ടികൾക്ക് അഭയം നൽകിയ അദ്ദേഹം അവർക്ക് പുതുജീവൻ നൽകി, അത് ഇന്നും ഒരു മാതൃകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദക്ഷിണ ഇസ്രായേലിലെ മോശാവ് നേവാത്തിമ്മിൽ ജാം സാഹിബിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ഇത് വളരെ പ്രത്യേകതയുള്ള ഒരു ബഹുമതിയായിരുന്നു. കഴിഞ്ഞ വർഷം, പോളണ്ടിലെ വാർസോയിൽ ജാം സാഹിബിന്റെ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ആ നിമിഷം എനിക്ക് അവിസ്മരണീയമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ പ്രകൃതി കൃഷിയെക്കുറിച്ചുള്ള ഒരു വലിയ സമ്മേളനത്തിൽ പങ്കെടുക്കാൻ കോയമ്പത്തൂരിൽ പോയി. പ്രകൃതി കൃഷിക്കായി ദക്ഷിണഭാരതത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ കണ്ട് എനിക്ക് വളരെ മതിപ്പു തോന്നി. ഉയർന്ന യോഗ്യതയുള്ള നിരവധി യുവ പ്രൊഫഷണലുകൾ ഇപ്പോൾ പ്രകൃതി കൃഷി മേഖല സ്വീകരിക്കുന്നു. ഞാൻ അവിടത്തെ കർഷകരോട് സംസാരിക്കുകയും അവരുടെ അനുഭവങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. പ്രകൃതി കൃഷി ഭാരതത്തിന്റെ പുരാതന പാരമ്പര്യങ്ങളുടെ ഭാഗമാണ്, ഭൂമി മാതാവിനെ സംരക്ഷിക്കുന്നതിന് അത് നിരന്തരം പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്.
സുഹൃത്തുക്കളേ, ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയുടെയും ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിൽ ഒന്നിന്റെയും സംഗമം എക്കാലവും ഒരു അത്ഭുതകരമായ അനുഭവമാണ്. ഞാൻ “കാശി തമിഴ് സംഗമ”ത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഡിസംബർ 2 ന് കാശിയിലെ നമോഘാട്ടിൽ നാലാമത്തെ കാശി-തമിഴ് സംഗമം ആരംഭിക്കുന്നു. ഈ വർഷത്തെ കാശി-തമിഴ് സംഗമത്തിന് വളരെ രസകരമായ ഒരു പ്രമേയമുണ്ട്: തമിഴ് ആർജിക്കുക – തമിഴ് കട്രുക്കൊള്ളലാം. തമിഴ് ഭാഷയിൽ താല്പര്യമുള്ള എല്ലാവർക്കും കാശി-തമിഴ് സംഗമം ഒരു പ്രധാന വേദിയായി മാറിയിരിക്കുന്നു. കാശിയിലെ ജനങ്ങളുമായി ഞാൻ സംസാരിക്കുമ്പോഴെല്ലാം, കാശി-തമിഴ് സംഗമത്തിന്റെ ഭാഗമാകുന്നത് വളരെ നല്ലതാണെന്ന് അവർ എപ്പോഴും പറയും. ഇവിടെ അവർക്ക് പുതിയ എന്തെങ്കിലും പഠിക്കാനും പുതിയ ആളുകളെ കാണാനും അവസരമുണ്ട്. ഇത്തവണയും, തമിഴ്‌നാട്ടിൽ നിന്നുള്ള തങ്ങളുടെ സഹോദരീസഹോദരന്മാരെ വളരെ ആവേശത്തോടെ സ്വാഗതം ചെയ്യാൻ കാശിയിലെ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കാശി-തമിഴ് സംഗമത്തിന്റെ ഭാഗമാകാൻ ഞാൻ നിങ്ങളെല്ലാവരോടും അഭ്യർത്ഥിക്കുന്നു. കൂടാതെ, “ഏക ഭാരതം-ശ്രേഷ്ഠ ഭാരതത്തിന്റെ” ആത്മാവിനെ ശക്തിപ്പെടുത്തുന്ന മറ്റ് വേദികളും പരിഗണിക്കുക. ഒരിക്കൽ കൂടി ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു:
तमिल कलाच्चारम उयर्वानद्
तमिल मोलि उयर्वानद्
तमिल इन्दियाविन पेरूमिदम् |
(മലയാളം വിവർത്തനം)
തമിഴ് സംസ്കാരം മഹത്തരമാണ്.
തമിഴ് ഭാഷ മഹത്തരമാണ്.
തമിഴ് ഇന്ത്യയുടെ അഭിമാനമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഭാരതത്തിന്റെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുമ്പോൾ ഓരോ ഭാരതീയനും അഭിമാനിക്കുന്നു. കഴിഞ്ഞയാഴ്ച, മുംബൈയിൽ വെച്ച് ഐ.എൻ.എസ്. മാഹി ഭാരത നാവികസേനയിൽ ഉൾപ്പെടുത്തി. ചിലർ അതിന്റെ തദ്ദേശീയ രൂപകൽപ്പനയിൽ ആകൃഷ്ടരായി. അതേസമയം, പുതുച്ചേരിയിലെയും മലബാർ തീരത്തെയും ജനങ്ങൾ അതിന്റെ പേരിൽത്തന്നെ സന്തോഷിച്ചു. വാസ്തവത്തിൽ, സമ്പന്നമായ ചരിത്ര പൈതൃകമുള്ള, മാഹി എന്ന സ്ഥലത്തിന്റെ പേരിലാണ് കപ്പലിന് ‘മാഹി’ എന്ന് പേരിട്ടിരിക്കുന്നത്. ഈ യുദ്ധക്കപ്പലിന്റെ ചിഹ്നം പരമ്പരാഗതമായി കളരിപ്പയറ്റിൽ ഉപയോഗിച്ചുവരുന്ന ഉറുമിയോട് സാമ്യമുള്ളതാണെന്ന് കേരളത്തിലും തമിഴ്നാട്ടിലുമുള്ള പലരും ചൂണ്ടിക്കാട്ടി. നമ്മുടെ നാവികസേന സ്വാശ്രയത്വത്തിലേക്ക് അതിവേഗം നീങ്ങുന്നത് നമുക്കെല്ലാവർക്കും അഭിമാനകരമാണ്. ഡിസംബർ 4 ന് നമ്മൾ നാവിക ദിനവും ആഘോഷിക്കും. നമ്മുടെ സൈനികരുടെ അദമ്യമായ ധൈര്യത്തെയും വീര്യത്തെയും ആദരിക്കുന്നതിനുള്ള വിശേഷ ദിവസമാണിത്.
സുഹൃത്തുക്കളേ, നാവികസേനയുമായി ബന്ധപ്പെട്ട ടൂറിസത്തിൽ താൽപ്പര്യമുള്ളവർക്ക്, നമ്മുടെ രാജ്യത്ത് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്ന നിരവധി സ്ഥലങ്ങളുണ്ട്. ഗുജറാത്തിലെ സോമനാഥിനടുത്തുള്ള ഒരു ജില്ലയായ ദിയു, രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഐ.എൻ.എസ്. ഖുക്രി സ്മാരകവും മ്യൂസിയവും ദിയുവിലുണ്ട്. ഏഷ്യയിലെ തന്നെ സവിശേഷ മ്യൂസിയമായ നേവൽ ഏവിയേഷൻ മ്യൂസിയവും ഗോവയിലുണ്ട്. ഫോർട്ട് കൊച്ചിയിലെ ഐ.എൻ.എസ്. ദ്രോണാചാര്യയിലാണ് ഇന്ത്യൻ നേവൽ മാരിടൈം മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നമ്മുടെ രാജ്യത്തിന്റെ മാരിടൈം ചരിത്രം ഭാരത നാവികസേനയുടെ പരിണാമം ഇവിടെ കാണാം. മുമ്പ് പോർട്ട് ബ്ലെയർ എന്നറിയപ്പെട്ടിരുന്ന ശ്രീവിജയപുരത്തുള്ള നേവൽ മറൈൻ മ്യൂസിയം ഈ പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രം പ്രദർശിപ്പിക്കുന്നതിന് പേരുകേട്ടതാണ്. കാർവാറിലെ രവീന്ദ്രനാഥ ടാഗോർ ബീച്ചിലെ യുദ്ധക്കപ്പൽ മ്യൂസിയത്തിൽ മിസൈലുകളുടെയും ആയുധങ്ങളുടെയും പകർപ്പുകൾ ഉണ്ട്. ഭാരത നാവികസേനയുമായി ബന്ധപ്പെട്ട ഒരു അന്തർവാഹിനി, ഹെലികോപ്റ്റർ, വ്യോമയാന മ്യൂസിയം എന്നിവ വിശാഖപട്ടണത്തുണ്ട്. നിങ്ങളെല്ലാവരോടും, പ്രത്യേകിച്ച് സൈനിക ചരിത്രത്തിൽ താൽപ്പര്യമുള്ളവരോട്, ഈ മ്യൂസിയങ്ങൾ സന്ദർശിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ശൈത്യകാലം വന്നിരിക്കുന്നു, ശീതകാല ടൂറിസം സീസണും വന്നിരിക്കുന്നു. പല രാജ്യങ്ങളും ശൈത്യകാല സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണാക്കിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വിജയകരമായ വിന്റർ ഫെസ്റ്റിവൽ ഉം വിന്റർ സ്പോർട്സ് മോഡലും
പല രാജ്യങ്ങൾക്കുമുണ്ട്. സ്കീയിംഗ്, സ്നോബോർഡിംഗ്, സ്നോ ട്രെക്കിംഗ്, ഐസ് ക്ലൈംബിംഗ്, ഫാമിലി സ്നോ പാർക്കുകൾ തുടങ്ങിയ അനുഭവങ്ങൾ ഈ രാജ്യങ്ങൾ അവരുടെ മുഖമുദ്രയാക്കി മാറ്റിയിരിക്കുന്നു. അവർ അവരുടെ വിൻ്റർ ഫെസ്റ്റിവലുകളെയും ആകർഷണങ്ങളാക്കി മാറ്റി.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്തും വിൻ്റർ ടൂറിസത്തിനുള്ള എല്ലാ സാധ്യതകളുമുണ്ട്. പർവതങ്ങളും സംസ്കാരവും അനന്തമായ സാഹസിക സാധ്യതകളും നമുക്കുണ്ട്. എനിക്ക് സന്തോഷമുണ്ട്. ഈ ദിവസങ്ങളിൽ, ഉത്തരാഖണ്ഡിലെ വിൻ്റർ ടൂറിസം ധാരാളം ആളുകളെ ആകർഷിക്കുന്നു. ഔലി, മുൻസ്യാരി, ചോപ്ത, ദെയാര തുടങ്ങിയ സ്ഥലങ്ങൾ ശീതകാലത്ത് വളരെ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, പിഥോറഗഡ് ജില്ലയിലെ പതിനാലായിരത്തിയഞ്ഞൂറിലധികം അടി ഉയരത്തിലുള്ള ആദി കൈലാസിൽ സംസ്ഥാനത്തെ ആദ്യത്തെ ഹൈ ആൾട്ടിറ്റ്യൂഡ് അൾട്രാ റൺ മാരത്തൺ സംഘടിപ്പിച്ചു. രാജ്യത്തുടനീളമുള്ള 18 സംസ്ഥാനങ്ങളിൽ നിന്നുള്ള 750-ലധികം അത്‌ലറ്റുകൾ ഇതിൽ പങ്കെടുത്തു. 60 കിലോമീറ്റർ ദൈർഘ്യമുള്ള ‘ആദി കൈലാസ പരിക്രമ റൺ’ പുലർച്ചെ 5 മണിക്ക് കിടുകിടെ വിറപ്പിക്കുന്ന തണുപ്പിൽ ആരംഭിച്ചു. ഇത്രയും തണുപ്പ് ഉണ്ടായിരുന്നിട്ടും, ജനങ്ങളുടെ ആവേശം കാണേണ്ടതായിരുന്നു. മൂന്ന് വർഷം മുമ്പ് വരെ, രണ്ടായിരത്തിൽ താഴെ വിനോദസഞ്ചാരികൾ മാത്രമേ ആദി കൈലാസം സന്ദർശിച്ചിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ ഈ എണ്ണം മുപ്പതിനായിരത്തിലധികം ആയി വർദ്ധിച്ചു.
സുഹൃത്തുക്കളേ, ഏതാനും ആഴ്ചകൾക്കുള്ളിൽ ഉത്തരാഖണ്ഡിലും വിന്റർ ഗെയിംസ് സംഘടിപ്പിക്കാൻ പോകുന്നു. രാജ്യമെമ്പാടുമുള്ള കളിക്കാർ, സാഹസികത ഇഷ്ടപ്പെടുന്നവർ, കായിക പ്രേമികൾ എന്നിവർ ഈ പരിപാടിയിൽ ആവേശഭരിതരാണ്. സ്കീയിംഗ് ആയാലും സ്നോബോർഡിംഗ് ആയാലും, നിരവധി സ്നോ സ്പോർട്സുകൾക്കുള്ള തയ്യാറെടുപ്പുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വിൻ്റർ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കണക്റ്റിവിറ്റിയിലും അടിസ്ഥാന സൗകര്യങ്ങളിലും ഉത്തരാഖണ്ഡ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഹോംസ്റ്റേയുമായി ബന്ധപ്പെട്ട് ഒരു പുതിയ നയവും രൂപീകരിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, “Wed in India” (ഇന്ത്യയിൽ വിവാഹം കഴിക്കുക) ക്യാമ്പെയ്‌നും ശീതകാലത്ത് ഒരു പ്രത്യേക ആകർഷണമാണ്. ശീതകാല സുവർണ സൂര്യനോ പർവതങ്ങളിൽ നിന്ന് ഇറങ്ങുന്ന മൂടൽമഞ്ഞിന്റെ പുതപ്പോ ആകട്ടെ, ഡെസ്റ്റിനേഷൻ വിവാഹങ്ങൾക്കും
മലനിരകളും കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ നിരവധി വിവാഹങ്ങൾ നടക്കുന്നുണ്ട്, പ്രത്യേകിച്ച് ഗംഗാ നദിയുടെ തീരങ്ങളിൽ.
സുഹൃത്തുക്കളേ, ഈ ശീതകാല മാസങ്ങളിൽ, ഹിമാലയൻ താഴ്‌വരകൾ ജീവിതത്തിൽ എന്നെന്നും ഓർക്കുന്ന അനുഭവമായി മാറുന്നു. ഈ ശീതകാലത്ത് നിങ്ങൾ ഒരു യാത്ര ആസൂത്രണം ചെയ്യുകയാണെങ്കിൽ, ഹിമാലയൻ താഴ്‌വരകൾ പരിഗണിക്കുക.
സുഹൃത്തുക്കളേ, ഞാൻ കുറച്ച് ആഴ്ചകൾക്ക് മുമ്പ് ഭൂട്ടാൻ സന്ദർശിച്ചു. അത്തരം യാത്രകൾ വൈവിധ്യമാർന്ന ഇടപെടലുകൾക്കും ചർച്ചകൾക്കും അവസരങ്ങൾ നൽകുന്നു. ഈ യാത്രയ്ക്കിടെ, ഭൂട്ടാൻ രാജാവുമായും, മുൻ രാജാവായിരുന്ന നിലവിലെ രാജാവിന്റെ പിതാവുമായും പ്രധാനമന്ത്രിയുമായും ഞാൻ കൂടിക്കാഴ്ച നടത്തി. എല്ലാവരും ഒരേ കാര്യം ആവർത്തിച്ചു: ബുദ്ധമത അവശേഷിപ്പുകൾ, ഭഗവാൻ ബുദ്ധന്റെ പുണ്യ അവശേഷിപ്പുകൾ ഏൽപ്പിച്ചതിന് എല്ലാ ഭാരതീയരോടും അവർ നന്ദി പ്രകടിപ്പിക്കുകയായിരുന്നു. ഇത് കേൾക്കുമ്പോഴെല്ലാം എന്റെ ഹൃദയം അഭിമാനത്താൽ നിറഞ്ഞു.
സുഹൃത്തുക്കളേ, ഭഗവാൻ ബുദ്ധന്റെ പുണ്യ അവശേഷിപ്പുകളോടുള്ള സമാനമായ ആവേശം മറ്റ് പല രാജ്യങ്ങളിലും കണ്ടിട്ടുണ്ട്. കഴിഞ്ഞ മാസം മാത്രമാണ് ഈ പുണ്യ അവശേഷിപ്പുകൾ നാഷണൽ മ്യൂസിയത്തിൽ നിന്ന് റഷ്യയിലെ കൽമീകിയയിലേക്ക് കൊണ്ടുപോയത്. ബുദ്ധമതത്തിന് ഇവിടെ പ്രത്യേക പ്രാധാന്യമുണ്ട്. റഷ്യയുടെ ഉൾപ്രദേശങ്ങളിൽ നിന്നും ധാരാളം ആളുകൾ അവ കാണാൻ എത്തിയതായി ഞാൻ അറിഞ്ഞു. ഈ പുണ്യ അവശേഷിപ്പുകൾ മംഗോളിയ, വിയറ്റ്നാം, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്കും കൊണ്ടുപോയി. എല്ലായിടത്തും വലിയ ആവേശം അനുഭവപ്പെട്ടു. തായ്‌ലൻഡ് രാജാവും അവ സന്ദർശിച്ചു. ലോകമെമ്പാടുമുള്ള ആളുകൾക്ക് ഭഗവാൻ ബുദ്ധന്റെ പുണ്യ അവശേഷിപ്പുകളും ആയി ഇത്ര ആഴത്തിലുള്ള ബന്ധം കാണുന്നത് ഹൃദയസ്പർശിയാണ്. ലോകമെമ്പാടുമുള്ള ആളുകളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായി ഇത്തരം സംരംഭങ്ങൾ എങ്ങനെ മാറുന്നുവെന്ന് കേൾക്കുന്നത് ആനന്ദമായി തോന്നി.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ‘വോക്കൽ ഫോർ ലോക്കൽ’ എന്ന മന്ത്രം സ്വീകരിക്കാൻ ഞാൻ നിങ്ങളെല്ലാവരോടും എപ്പോഴും അഭ്യർത്ഥിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജി-20 ഉച്ചകോടിയിൽ, നിരവധി ലോക നേതാക്കൾക്ക് സമ്മാനങ്ങൾ നൽകിയപ്പോൾ, ഞാൻ വീണ്ടും പറഞ്ഞു, ‘Vocal for Local’. എന്റെ നാട്ടുകാർക്ക് വേണ്ടി ലോക നേതാക്കൾക്ക് ഞാൻ സമ്മാനിച്ച സമ്മാനങ്ങളിൽ ഈ വികാരം പ്രതിഫലിച്ചു. ജി-20 വേളയിൽ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന് നടരാജന്റെ ഒരു വെങ്കല പ്രതിമ ഞാൻ സമ്മാനിച്ചു. തമിഴ്‌നാട്ടിലെ തഞ്ചാവൂരിന്റെ സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയ ചോള കാലഘട്ടത്തിലെ കരകൗശലത്തിന്റെ അത്ഭുതകരമായ ഒരു ഉദാഹരണമാണിത്. രാജസ്ഥാനിലെ ഉദയ്പൂരിന്റെ അതിമനോഹരമായ കരകൗശല വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുന്ന ഒരു വെള്ളിക്കുതിരയുടെ രൂപം കാനഡ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. തെലങ്കാനയിലെയും കരിംനഗറിലെയും പ്രശസ്തമായ കരകൗശല വൈദഗ്ധ്യം പ്രദർശിപ്പിക്കുന്ന ഒരു വെള്ളി ബുദ്ധന്റെ രൂപം ജപ്പാൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കരിംനഗറിന്റെ പരമ്പരാഗത ലോഹ കരകൗശല വൈദഗ്ധ്യം പ്രദർശിപ്പിക്കുന്ന പുഷ്പാലങ്കാരങ്ങളുള്ള ഒരു വെള്ളി കണ്ണാടി ഇറ്റലി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കേരളത്തിലെ മാന്നാറിൽ നിന്നുള്ള ഒരു അതിമനോഹരമായ കരകൗശലവസ്തുവായ പിച്ചള ഉരുളി ഞാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഭാരതീയ കരകൗശല വസ്തുക്കൾ, കല, പാരമ്പര്യം എന്നിവയെക്കുറിച്ച് ലോകത്തെ ബോധവാന്മാരാക്കുക, നമ്മുടെ കരകൗശല വിദഗ്ധരുടെ കഴിവുകൾക്ക് ഒരു ആഗോള വേദി നൽകുക എന്നിവയായിരുന്നു എന്റെ ലക്ഷ്യം.
സുഹൃത്തുക്കളേ, രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ‘ വോക്കൽ ഫോർ ലോക്കൽ എന്ന മനോഭാവം അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയതിൽ ഞാൻ സന്തോഷിക്കുന്നു. ഈ വർഷം, ഉത്സവങ്ങൾക്കായി ഷോപ്പിംഗിനായി നിങ്ങൾ മാർക്കറ്റിൽ പോയപ്പോൾ, നിങ്ങൾക്കെല്ലാവർക്കും ഒരു കാര്യം അനുഭവപ്പെട്ടിരിക്കണം. ജനങ്ങളുടെ ഇഷ്ടങ്ങളിലും വീടുകളിൽ കൊണ്ടുവന്ന സാധനങ്ങളിലും, രാജ്യം സ്വദേശിയിലേക്ക് മടങ്ങുകയാണെന്നതിന്റെ വ്യക്തമായ സൂചന കാണാമായിരുന്നു. ആളുകൾ ഭാരതീയ ഉൽപ്പന്നങ്ങൾ സ്വമേധയാ തിരഞ്ഞെടുക്കുകയായിരുന്നു. ഏറ്റവും ചെറിയ കടയുടമ പോലും ഈ മാറ്റം അനുഭവിച്ചു. ഇത്തവണ യുവാക്കൾ ‘Vocal for Local’ കാമ്പെയ്‌നും ത്വരിതപ്പെടുത്തി. വരും ദിവസങ്ങളിൽ, ക്രിസ്മസിനും പുതുവത്സരത്തിനും ഷോപ്പിംഗിന്റെ ഒരു പുതിയ ഘട്ടം ആരംഭിക്കാൻ പോകുന്നു. ഞാൻ നിങ്ങളെ വീണ്ടും ഓർമ്മിപ്പിക്കട്ടെ, ‘Vocal for Local’ എന്ന മന്ത്രം ഓർമ്മിക്കുക, രാജ്യത്ത് നിർമ്മിക്കുന്നത് മാത്രം വാങ്ങുക, രാജ്യത്തെ ഒരു പൗരന്റെ കഠിനാധ്വാനത്തിന്റെ ഫലമായി ലഭിച്ചവ മാത്രം വിൽക്കുക.
പ്രിയപ്പെട്ട നാട്ടുകാരേ, ഭാരത കായികരംഗത്തിന്റെ ദൃഷ്ടിയിൽ ഈ മാസം ഒരു സൂപ്പർ ഹിറ്റായിരുന്നു. ഭാരതീയ വനിതാ ടീം ഐ.സി.സി. ലോകകപ്പ് നേടിയതോടെയാണ് ഇത് തുടങ്ങിയത്. എന്നാൽ അതിനുശേഷവും, കളിക്കളത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ കാണാനിടയായി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ടോക്കിയോയിൽ ബധിര ഒളിമ്പിക്സ് നടന്നു, അവിടെ ഭാരതം 20 മെഡലുകൾ നേടി എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ചു. കബഡി ലോകകപ്പ് നേടി നമ്മുടെ വനിതാ താരങ്ങളും ചരിത്രം സൃഷ്ടിച്ചു. ടൂർണമെന്റിലുടനീളം അവരുടെ മികച്ച പ്രകടനം ഓരോ ഭാരതീയന്റെയും ഹൃദയം കീഴടക്കി. ലോക ബോക്സിംഗ് കപ്പ് ഫൈനലിലും നമ്മുടെ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു, അവിടെ അവർ 20 മെഡലുകൾ നേടി.
സുഹൃത്തുക്കളേ, കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് നമ്മുടെ വനിതാ ടീം ബ്ലൈൻഡ് ക്രിക്കറ്റ് ലോകകപ്പ് നേടിയതാണ്. ഒരു മത്സരം പോലും തോൽക്കാതെ നമ്മുടെ ടീം ഈ ടൂർണമെന്റ് ജയിച്ചത് ശ്രദ്ധേയമാണ്. ഈ ടീമിലെ ഓരോ കളിക്കാരിയെക്കുറിച്ചും നമ്മുടെ നാട്ടുകാർക്ക് അഭിമാനമുണ്ട്. ഞാൻ ഈ ടീമുമായി പ്രധാനമന്ത്രിയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തി. തീർച്ചയായും, ഈ ടീമിന്റെ ആവേശവും അഭിനിവേശവും നമ്മെ പലതും പഠിപ്പിക്കുന്നു. ഈ വിജയം നമ്മുടെ കായിക ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ്, അത് ഓരോ ഭാരതീയനെയും പ്രചോദിപ്പിക്കും.
സുഹൃത്തുക്കളേ, ഇക്കാലത്ത് നമ്മുടെ രാജ്യത്ത് എൻഡ്യൂറൻസ് സ്പോർട്സ് എന്ന ഒരു പുതിയ കായിക സംസ്കാരം അതിവേഗം വളർന്നു വരുന്നു. എൻഡ്യൂറൻസ് സ്പോർട്‌സ് എന്ന് പറഞ്ഞാൽ, നിങ്ങളുടെ പരിധികൾ പരീക്ഷിക്കുന്ന കായിക പ്രവർത്തനങ്ങളെയാണ് ഞാൻ ഉദ്ദേശിക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, മാരത്തൺ, ബൈക്കത്തൺ പോലുള്ള പ്രത്യേക പരിപാടികൾ തിരഞ്ഞെടുത്ത ചുരുക്കം ചിലരിൽ മാത്രമായി ഇത് പരിമിതപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഒരുപാട് മാറിയിരിക്കുന്നു. രാജ്യത്തുടനീളം എല്ലാ മാസവും 1500-ലധികം എൻഡ്യൂറൻസ് സ്പോർട്സ് പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു. ഈ പരിപാടികളിൽ പങ്കെടുക്കാൻ അത്‌ലറ്റുകൾ വളരെ ദൂരം സഞ്ചരിക്കുന്നു.
സുഹൃത്തുക്കളേ, എൻഡ്യൂറൻസ് സ്പോർട്‌സിന്റെ ഒരു ഉദാഹരണമാണ് അയൺമാൻ ട്രയാത്ത്‌ലൺ. നിങ്ങൾക്ക് ഒരു ദിവസത്തിൽ താഴെ സമയമേയുള്ളൂവെന്നും ഈ മൂന്ന് കാര്യങ്ങൾ ചെയ്യണമെന്നും നിങ്ങളോട് പറഞ്ഞു എന്ന് സങ്കൽപ്പിക്കുക:
സമുദ്രത്തിൽ 4 കിലോമീറ്റർ നീന്തുക, 180 കിലോമീറ്റർ സൈക്കിൾ ചവിട്ടുക, ഏകദേശം 42 കിലോമീറ്റർ മാരത്തൺ ഓടുക. ഇത് എങ്ങനെ സാധ്യമാകുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ അസാമാന്യ ധൈര്യമുള്ള ആളുകൾക്ക് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയും. അതുകൊണ്ടാണ് ഇതിനെ അയൺമാൻ ട്രയാത്ത്‌ലോൺ എന്ന് വിളിക്കുന്നത്. ഗോവയിൽ അടുത്തിടെ സമാനമായ ഒരു പരിപാടി നടന്നു. ഇക്കാലത്ത്, ആളുകൾ ഇത്തരം പരിപാടികളിൽ ആവേശത്തോടെ പങ്കെടുക്കുന്നു. നമ്മുടെ യുവ സുഹൃത്തുക്കൾക്കിടയിൽ വളരെ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന മറ്റ് നിരവധി മത്സരങ്ങളുണ്ട്. ഇക്കാലത്ത്, ഫിറ്റ് ഇന്ത്യ സൺഡേസ് ഓൺ സൈക്കിൾ പോലുള്ള പരിപാടികളിൽ പങ്കെടുക്കാൻ നിരവധി ആളുകൾ ഒത്തുകൂടുന്നു. ഇതെല്ലാം ഫിറ്റ്നസിനെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളാണ്. സുഹൃത്തുക്കളേ, എല്ലാ മാസവും നിങ്ങളുമായി ഒത്തുചേരുന്നത് എനിക്ക് എപ്പോഴും ഒരു പുതിയ അനുഭവമാണ്. നിങ്ങളുടെ കഥകൾ, നിങ്ങളുടെ പരിശ്രമങ്ങൾ, എന്നെ വീണ്ടും പ്രചോദിപ്പിക്കുന്നു. നിങ്ങളുടെ സന്ദേശങ്ങളിൽ നിങ്ങൾ അയയ്ക്കുന്ന നിർദ്ദേശങ്ങൾ, നിങ്ങൾ പങ്കിടുന്ന അനുഭവങ്ങൾ, ഭാരതത്തിന്റെ വൈവിധ്യത്തെ ഈ പരിപാടിയിൽ ഉൾപ്പെടുത്താൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു. അടുത്ത മാസം നമ്മൾ ഒത്തുചേരുമ്പോൾ, 2025 അവസാനിക്കാറാകും. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും തണുപ്പ് രൂക്ഷമാകും. – ശീതകാലത്ത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പ്രത്യേകം ശ്രദ്ധിക്കുക. അടുത്ത മാസം, ഞങ്ങൾ തീർച്ചയായും ചില പുതിയ വിഷയങ്ങളെക്കുറിച്ചും പുതിയ വ്യക്തികളെക്കുറിച്ചും ചർച്ച ചെയ്യും. നിങ്ങൾക്കെല്ലാവർക്കും വളരെ വളരെ നന്ദി. നമസ്കാരം.
****
#MannKiBaat has begun. Do hear. https://t.co/0Wp9vjJWUm
— PMO India (@PMOIndia) November 30, 2025
The month of November brought many inspirations. #MannKiBaat pic.twitter.com/Ml3tYfgBhj
— PMO India (@PMOIndia) November 30, 2025
India has set a historic record with food grain production. #MannKiBaat pic.twitter.com/yiRNFMMvBb
— PMO India (@PMOIndia) November 30, 2025
PM @narendramodi highlights how a team of youngsters from Pune succeeded in a unique drone competition organised by ISRO. #MannKiBaat pic.twitter.com/fH0I4PtPFG
— PMO India (@PMOIndia) November 30, 2025
A sweet revolution across India! #MannKiBaat pic.twitter.com/jeYbz2UHdA
— PMO India (@PMOIndia) November 30, 2025
From Europe to Saudi Arabia, PM @narendramodi shares how the world is celebrating the Gita. #MannKiBaat pic.twitter.com/YCDMLt4s76
— PMO India (@PMOIndia) November 30, 2025
The incredible contributions of Jam Saheb that the world is honouring today... #MannKiBaat pic.twitter.com/KbUxibRiRW
— PMO India (@PMOIndia) November 30, 2025
Glad to see that many young, highly qualified professionals are now adopting the field of natural farming, says PM @narendramodi in #MannKiBaat pic.twitter.com/aVa0mB7dzI
— PMO India (@PMOIndia) November 30, 2025
The fourth Kashi-Tamil Sangamam is commencing on the 2nd December at Namo Ghat in Kashi.
— PMO India (@PMOIndia) November 30, 2025
PM @narendramodi urges everyone to be a part of the Kashi-Tamil Sangamam. #MannKiBaat pic.twitter.com/Mrk4BsjnVE
INS Mahe has been inducted into the Indian Navy. Its indigenous design is drawing wide appreciation. #MannKiBaat pic.twitter.com/9lYxib1hUj
— PMO India (@PMOIndia) November 30, 2025
Winter tourism in Uttarakhand is attracting many people. #MannKiBaat pic.twitter.com/uOhMd1qgHM
— PMO India (@PMOIndia) November 30, 2025
Enthusiasm for the sacred relics of Bhagwan Buddha has been observed in many countries. World over, people expressed gratitude to India for sending Buddhist relics. #MannKiBaat pic.twitter.com/0t0MpWvwtl
— PMO India (@PMOIndia) November 30, 2025
Vocal for Local! #MannKiBaat pic.twitter.com/qau8x27hgi
— PMO India (@PMOIndia) November 30, 2025
India's superhit sports month! #MannKiBaat pic.twitter.com/5EzYrg0GkF
— PMO India (@PMOIndia) November 30, 2025
The month of November has been one of many occasions which will make 140 crore Indians proud, some of which are:
— Narendra Modi (@narendramodi) November 30, 2025
Dharma Dhwajarohan Utsav in Ayodhya.
150th birth anniversary celebrations of Bhagwan Birsa Munda.
150 years of Vande Mataram.
India moved closer to being a global… pic.twitter.com/QDL0LahcSU
India’s Gen Z is doing wonders when it comes to tech and innovation. Highlighted an effort which showcases our youth’s passion towards drones.#MannKiBaat pic.twitter.com/xlfIHyvCa3
— Narendra Modi (@narendramodi) November 30, 2025
From Jammu and Kashmir to Karnataka and Nagaland, India’s farmers are achieving remarkable success in honey production. Also appreciated KVIC for their efforts in this sector. #MannKiBaat pic.twitter.com/14JhzVd1bt
— Narendra Modi (@narendramodi) November 30, 2025
Gita Mahotsavs in Saudi Arabia and Latvia are noteworthy efforts, which deepen cultural connect with the Indian diaspora and those passionate about Indian culture and spirituality.#MannKiBaat pic.twitter.com/JIwGa4tSSM
— Narendra Modi (@narendramodi) November 30, 2025
Talked about a special gesture in Israel which paid tributes to Jam Saheb Digvijaysinhji for his humanitarian spirit.#MannKiBaat pic.twitter.com/r2XTsx1PQt
— Narendra Modi (@narendramodi) November 30, 2025
Kashi looks forward to hosting the Kashi Tamil Sangamam!#MannKiBaat pic.twitter.com/ZdszXjdZUy
— Narendra Modi (@narendramodi) November 30, 2025
Come, wed in India!#MannKiBaat pic.twitter.com/sCz2VhLS2M
— Narendra Modi (@narendramodi) November 30, 2025
Buddhist relics from India have received a very special welcome in Bhutan, Thailand, Russia, Mongolia and other nations indicating how the thoughts of Lord Buddha connect us and inspire us.#MannKiBaat pic.twitter.com/OWrfVRCff1
— Narendra Modi (@narendramodi) November 30, 2025
ಜಮ್ಮು ಮತ್ತು ಕಾಶ್ಮೀರದಿಂದ ಕರ್ನಾಟಕ ಮತ್ತು ನಾಗಾಲ್ಯಾಂಡ್ ವರೆಗೆ, ಭಾರತದ ರೈತರು ಜೇನು ಉತ್ಪಾದನೆಯಲ್ಲಿ ಉತ್ತಮ ಯಶಸ್ಸನ್ನು ಕಾಣುತ್ತಿದ್ದಾರೆ. ಈ ವಲಯದಲ್ಲಿ ಕೆವಿಐಸಿಯ ಪ್ರಯತ್ನಗಳನ್ನೂ ಶ್ಲಾಘಿಸಿಲಾಯಿತು. #MannKiBaat pic.twitter.com/ywG30BAxZS
— Narendra Modi (@narendramodi) November 30, 2025
காசி தமிழ் சங்கமத்தை நடத்துவதற்கு, காசி நகரம் ஆவலுடன் எதிர்நோக்கியுள்ளது!#MannKiBaat pic.twitter.com/S2jJ2qknnr
— Narendra Modi (@narendramodi) November 30, 2025
उत्तराखंड में ‘आदि कैलाश परिक्रमा रन’ के बाद अब यहां लोगों में Winter Games को लेकर भारी उत्साह है। राज्य में Winter Tourism को बढ़ावा देने के लिए जिस तरह से कनेक्टिविटी और इंफ्रास्ट्रक्चर पर फोकस किया गया है, वो पूरे देश को प्रेरित करने वाला है।#MannKiBaat pic.twitter.com/tbO3ThOyZe
— Narendra Modi (@narendramodi) November 30, 2025
यह देखकर बहुत संतोष होता है कि आज ‘Vocal for Local’ की भावना को देश के करोड़ों लोगों ने अपने जीवन का हिस्सा बना लिया है। मैंने भी दक्षिण अफ्रीका में हुए G-20 शिखर सम्मेलन के दौरान देशवासियों की ओर से विश्व के नेताओं को जो उपहार भेंट किए, उनमें इसी भावना का ध्यान रखा है।… pic.twitter.com/VdvFY8O2rM
— Narendra Modi (@narendramodi) November 30, 2025