പിഎം ഇന്ത്യ
യുവജനകാര്യത്തിലും കായികരംഗത്തും സഹകരിക്കുന്നതിനായി ഇന്ത്യയും പലസ്തീനും ഒപ്പുവെച്ച ധാരണാപത്രത്തെക്കുറിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുമ്പാകെ വിശദീകരിക്കപ്പെട്ടു.
കായിക രംഗത്ത് ഇരു രാഷ്ട്രങ്ങളിലും വികാസം സൃഷ്ടിക്കുന്നതിനും ജാതി, മത, ലിംഗ ഭേദമില്ലാതെ യുവാക്കള്‍ക്കിടയില്‍ ആശയങ്ങളുടെയും മൂല്യങ്ങളുടെയും സംസ്‌കാരത്തിന്റെയും കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്നതാണു ധാരണാപത്രം. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദപരമായ ബന്ധത്തെ മെച്ചപ്പെടുത്തുന്നതിന് ഇതു സഹായകമാകും.