Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുവജന കായിക കാര്യങ്ങളില്‍ ഇന്തോനേഷ്യയുമായും കിര്‍ഗിസ് റിപ്പബ്ലിക്കുമായും സഹകരണം


യുവജന, കായിക കാര്യങ്ങളില്‍ ഇന്തോനേഷ്യയുമായി സഹകരണത്തിനും, യുവജന വികസന മേഖലയിലെ സഹകരണത്തിന് കിര്‍ഗിസ് റിപ്പബ്ലിക്കുമായുമുള്ള ഇന്ത്യയുടെ ധാരണാപത്രങ്ങളുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തെ ധരിപ്പിച്ചു.

ഇന്തോനേഷ്യയുമായും കിര്‍ഗിസ് റിപ്പബ്ലിക്കുമായും യുവജന കൈമാറ്റ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും യുവജനങ്ങളും സ്‌പോര്‍ട്‌സുമായും ബന്ധപ്പെട്ട മറ്റു കാര്യങ്ങളില്‍ സഹകരിക്കുന്നതിനും ധാരണാപത്രങ്ങള്‍ വഴിയൊരുക്കും.

അന്തര്‍ദേശീയ യവജന കൈമാറ്റ പരിപാടികള്‍ യുവജനങ്ങള്‍ക്കിടയില്‍ ആശയങ്ങളും മൂല്യങ്ങളും സംസ്‌കാരവും കൈമാറുന്നത് പ്രോല്‍സാഹിപ്പിക്കുകയും യുവജനങ്ങളില്‍ അന്തര്‍ദേശീയ കാഴ്ചപ്പാട് വികസിപ്പിക്കുന്നതിനെ സഹായിക്കുകയും ചെയ്യും. കൂടാതെ, ഈ പരിപാടികള്‍ സമാധാനവും പരസ്പരം മനസിലാക്കലും പ്രോല്‍സാഹിപ്പിക്കുകയും രാജ്യങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ദപരമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും. മറ്റ് യുവജന കായിക കാര്യങ്ങളുമായി ബന്ധപ്പെട്ട സഹകരണം പങ്കാളിത്ത രാജ്യങ്ങളിലെ യുവജന വികാസത്തെയും കായിക പ്രോല്‍സാഹനത്തെയും സഹായിക്കുകയും ചെയ്യും.

യുവജന കായിക മേഖലയിലെ കൈമാറ്റ പരിപാടികളില്‍ നിന്നുണ്ടാകുന്ന നേട്ടങ്ങള്‍ ജാതിക്കും മതത്തിനും ലിംഗത്തിനും അതീതമായി എല്ലാ യുവജനങ്ങള്‍ക്കും തുല്യമായി ലഭിക്കും. യുവജന കൈമാറ്റത്തിനും മറ്റു പരിപാടികള്‍ക്കും പങ്കെടുപ്പിക്കുന്നതിന് യുവജനങ്ങളെ തെരഞ്ഞെടുക്കുന്നത് നിഷ്പക്ഷവും സുതാര്യവുമായിരിക്കുകയും ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള പരിപാടികളുടെ ഗുണഫലം പൊതു സൂക്ഷമപരിശോധനയ്ക്ക് വിധേയമായിരിക്കുകയും ചെയ്യും.

യുവജന കൈമാറ്റവും മറ്റു പരിപാടികളും യുവജനങ്ങളില്‍ അന്തര്‍ദേശീയ കാഴ്ചപ്പാട് വികസിപ്പിക്കാന്‍ സഹായിക്കുകയും അവരുടെ വിജ്ഞാനവും വൈദഗ്ധ്യവും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യും.