Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യു. എ. ഇ. വിദേശകാര്യമന്ത്രിയുമായി പ്രധാനമന്ത്രി

യു. എ. ഇ. വിദേശകാര്യമന്ത്രിയുമായി പ്രധാനമന്ത്രി

യു. എ. ഇ. വിദേശകാര്യമന്ത്രിയുമായി പ്രധാനമന്ത്രി


യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) വിദേശകാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിന് സയിദ് അല്നഹ്യാനുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യ – യു.എ.ഇ സാമ്പത്തിക സാങ്കേതിക സഹകരണത്തിനുള്ള സംയുക്ത സമിതി യോഗത്തില് പങ്കെടുക്കാനായാണ് ശൈഖ് അബ്ദുള്ള ബിന് സയിദ് അല് നഹ്യാന് ഇന്ത്യയിലെത്തിയത്. യു.എ.ഇ യിലേക്കുള്ള തന്റെ വിജകരമായ സന്ദര്ശനം അനുസ്മരിച്ച പ്രധാനമന്ത്രി ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നത്് ഏഷ്യയ്ക്കും മേഖലക്ക് പുറത്തും സമാധാനവും പുരോഗതിയും കൈവരിക്കാന് സഹായിക്കുമെന്ന് പറഞ്ഞു. യു.എ.ഇ യിലെ ഭിന്ന സംസ്കാരങ്ങള് ഉള്കൊള്ളുന്ന സമൂഹത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി 2.6 ദശലക്ഷം ഇന്ത്യക്കാരുടെ താത്പര്യത്തെ ആ രാജ്യം സംരക്ഷിച്ചതായും പറഞ്ഞു.

ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന് ഉയര്ന്ന പരിഗണനയാണ് നല്കുന്നതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി പറഞ്ഞു. ആഗസ്റ്റില് പ്രധാനമന്ത്രി നടത്തിയ യു.എ. ഇ സന്ദര്ശനത്തില് എടുത്ത തീരുമാനങ്ങള് നടപ്പിലാക്കാന് യു.എ.ഇ കാണിക്കുന്ന ആത്മാര്ത്ഥത പ്രധാനമന്ത്രി എടുത്തു പറഞ്ഞു. അബുദാബി കിരീടാവകാശിയെ ഇന്ത്യ സന്ദര്ശിക്കാനായി പ്രധാനമന്ത്രി ക്ഷണിച്ചു.