Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാംനാഥ് ഗോയങ്ക പുരസ്ക്കാരങ്ങള്‍ പ്രധാനമന്ത്രി സമ്മാനിച്ചു.

രാംനാഥ് ഗോയങ്ക പുരസ്ക്കാരങ്ങള്‍ പ്രധാനമന്ത്രി സമ്മാനിച്ചു.


പത്രപ്രവര്‍ത്തനത്തിലെ മികവിനുള്ള രാംനാഥ് ഗോയങ്ക അവാര്‍ഡുകള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിതരണം ചെയ്തു.

സ്വാതന്ത്ര്യ സമരകാലത്ത് ആവിഷ്‌കാരത്തിനുള്ള അതിശക്തമായ മാധ്യമമായിരുന്നു പത്രങ്ങളെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പത്രങ്ങളിലൂടെ എഴുതുകയും ആത്മാവിഷ്‌കാരം നടത്തുകയും ചെയ്തിരുന്നവരെ കൊളോണിയല്‍ ഭരണാധികാരികള്‍ക്ക് ഭയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാംനാഥ് ഗോയങ്കയെ പ്രകീര്‍ത്തിച്ച് കൊണ്ട് അടിയന്തരാവസ്ഥയെ വെല്ലുവിളിച്ച വളരെ ചുരുക്കം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കിയത് രാംനാഥ്ജി ആയിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സാങ്കേതികവിദ്യ മാധ്യമങ്ങള്‍‌ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി മുമ്പൊക്കെ 24 മണിക്കൂര്‍കൊണ്ട് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്ക് ഇന്ന് അതിന് വെറും 24 സെക്കന്‍ഡ് മതിയെന്നും ചുണ്ടിക്കാട്ടി.