പിഎം ഇന്ത്യ
രാജാമുന്ദ്രി സെന്‍ട്രല്‍ ടൊബാക്കോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടി(സി.ടി.ആര്‍.ഐ.)ന്റെ 21.93 ഏക്കര്‍ ഭൂമി കാര്‍ഷിക കോളജ് സ്ഥാപിക്കാനായി ഹൈദരാബാദ് ആചാര്യ എന്‍.ജി.രംഗ കാര്‍ഷിക സര്‍വകാലാശയ്ക്കു കൈമാറുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. 50 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല പാട്ട വ്യവസ്ഥയിലാണു ഭൂമി കൈമാറുക.