Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യത്തെ കര്‍ഷകരുമായി പ്രധാനമന്ത്രി നാളെ നേരിട്ടു സംവദിക്കും


നാളെ രാവിലെ 9.30നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ കര്‍ഷകരുമായി വീഡിയോ ബ്രിഡ്ജിലൂടെ നേരിട്ടു സംവദിക്കും. കര്‍ഷകര്‍ക്കു പറയാനുള്ള കാര്യങ്ങള്‍ നേരിട്ടറിയാന്‍ ഉദ്ദേശിച്ചാണിത്. കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികളും ചര്‍ച്ച ചെയ്യും. കൃഷി വിജ്ഞാന കേന്ദ്രങ്ങളും പൊതുസേവനകേന്ദ്രങ്ങളും (സി.എസ്.സി.) ദൂരദര്‍ശനും ഡിഡി കിസ്സാനും ആകാശവാണിയും രാജ്യത്താകമാനം പരിപാടി നേരിട്ടു പ്രക്ഷേപണം ചെയ്യും. ‘നരേന്ദ്ര മോദി ആപ്പി’ലൂടെയും ജനങ്ങള്‍ക്കു പ്രധാനമന്ത്രിയുമായി സംവദിക്കാം.