Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യത്തെ വിസാ ഭരണക്രമം ലളിതമാക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി


രാജ്യത്ത് നിലവിലുള്ള വിസാ ഭരണക്രമം ലളിതമാക്കുന്നതിനും ഉദാരവല്‍ക്കരിക്കുന്നതിനും യുക്തിസഹമാക്കുന്നതിനുമുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അനുമതിയോടെ വിസ നയത്തില്‍ വരുത്തിയ മാറ്റങ്ങളെയും യോഗം അംഗീകരിച്ചു.

വിനോദ സഞ്ചാരം, ബിസിനസ്സ്, മെഡിക്കല്‍ ആവശ്യങ്ങള്‍ എന്നിവയ്ക്കായി വിദേശീയര്‍ക്ക് രാജ്യത്തിലേയ്ക്കുള്ള വരവ് ഇതോടെ സുഗമമാകും. ആരോഗ്യ, വിനോദ സഞ്ചാര മേഖലകളിലെ സേവനങ്ങളുടെ കയറ്റുമതിയിലൂടെ നേടുന്ന വര്‍ദ്ധിച്ച വരുമാനം സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ ഗവണ്‍മെന്റിന്റെ മുന്‍നിര പദ്ധതികള്‍ വിജയകരമാകുമെന്നും പ്രതീക്ഷിക്കുന്നു.

നിയമപരമായ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേയ്ക്കുള്ള വിദേശീയരുടെ സഞ്ചാരം ഇതുവഴി ഗണ്യമായി സുഗമമാകുമെന്നും കരുതുന്നു.