Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യസുരക്ഷ സംബന്ധിച്ച് ഇന്ത്യയും യു.എസ്.എയും തമ്മില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിനു മന്ത്രിസഭാ അനുമതി


രാജ്യസുരക്ഷ സംബന്ധിച്ച് ഇന്ത്യയും യു.എസ്.എയും തമ്മില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

സഹകരണ കരാര്‍ ഇന്ത്യയും യു.എസ്.എയുമായുള്ള ഉഭയകക്ഷിസുരക്ഷാ ബന്ധത്തെ ശക്തിപ്പെടുത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ദേശസുരക്ഷാ ചര്‍ച്ചകള്‍ പ്രകാരം രൂപീകരിക്കാന്‍ തീരുമാനിച്ച ആറ് ഉപസംഘങ്ങള്‍ക്കിടയിലുള്ള ഏകോപനത്തിനും ബന്ധത്തിനുംകൂടി ഇതു സഹായകമാകും.