പിഎം ഇന്ത്യ
തസ്തികയുടെ അഭിമാനകരമായ സ്ഥാനംകൊണ്ടും വിപുലമായ അനുഭവസമ്പത്തുകൊണ്ടും ഗവര്‍ണര്‍മാര്‍ മറ്റാര്‍ക്കുമില്ലാത്ത ഉയര്‍ന്ന പദവി വഹിക്കുന്നവരാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
അതുകൊണ്ട്, സ്വയം ഭാഗമാകാതെ മാറിനിന്നുകൊണ്ടു സംസ്ഥാനങ്ങളിലെ നടപടിക്രമങ്ങളുടെ വേഗം കൂട്ടാനും മെച്ചപ്പെട്ടതാക്കാനും പ്രേരണ നല്‍കുന്നവരായിത്തീരാന്‍ ഗവര്‍ണര്‍മാര്‍ക്കു സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോളസാമ്പത്തിക പ്രതിസന്ധിയെ മറികടന്നു കരുത്തോടെ മുന്നോട്ടു കുതിക്കുന്ന ഏക സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയെ ലോകം ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചുവരികയാണെന്നും ആഗോളതലത്തിലെ സംഭവവികാസങ്ങളില്‍ രാജ്യം കേവലം കാഴ്ചക്കാരന്റെ സ്ഥാനത്തല്ലെന്നും അടുത്തിടെ നടന്ന ആഗോളവേദികളായ സി.ഒ.പി.-21, ഡബ്‌ള്യു.ടി.ഒ. എന്നിവയില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സഹകരണാധിഷ്ഠിത ഫെഡറലിസത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അത് എല്ലാ അര്‍ഥത്തിലും നടപ്പാക്കപ്പെടണമെന്നു ചൂണ്ടിക്കാട്ടി.
കേന്ദ്രവും സംസ്ഥാനങ്ങളും ‘ടീം ഇന്ത്യ’ ആയി ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസത്തിന്റെ വികാരം സംസ്ഥാനങ്ങള്‍ക്കിടയില്‍ വികസനത്തിനായുള്ള ആരോഗ്യമകരമായ മല്‍സരത്തിത്തോടുകൂടിയ സഹകരണ, മല്‍സരാധിഷ്ഠിത ഫെഡറലിസത്തിലേക്കു വികസിപ്പിക്കപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്കുള്ള സംഭാവനയെന്ന നിലയ്ക്ക് തങ്ങളുടെ ഊഴം തീരുമ്പോഴേക്കും എന്തെങ്കിലും തരത്തിലുള്ള നല്ല പാരമ്പര്യം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കണമെന്നു ഗവര്‍ണര്‍മാരെ അദ്ദേഹം ആഹ്വാനം ചെയ്തു.
Shared my thoughts at the Conference of Governors. https://t.co/i0zibmwrG7 pic.twitter.com/RuzdvaW6kH
— Narendra Modi (@narendramodi) February 10, 2016