Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റയില്‍വേ വികസനത്തിനുള്ള സംയുക്തകമ്പനി രൂപീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


സംസ്ഥാനങ്ങളില്‍ റയില്‍വേയുമായി ബന്ധപ്പെട്ട വിവിധ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് വിഭവസമാഹരണം ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന ഗവണ്‍മെന്റുകളുമായി ചേര്‍ന്ന് സംയുക്ത കമ്പനി രൂപീകരിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭാ യോഗം റയില്‍വേയ്ക്ക് അനുമതി നല്‍കി. സംയുക്ത കമ്പനിയില്‍ റയില്‍വേ മന്ത്രാലയത്തിനും ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും തുല്യ പങ്കാളിത്തമായിരിക്കും ഉണ്ടായിരിക്കുക. ഓരോ സംയുക്ത സംരംഭത്തിനും കുറഞ്ഞതു 100 കോടി രൂപയുടെ പ്രാരംഭ മൂലധനമുണ്ടാകും. ഓരോ സംസ്ഥാനത്തിനും 50 കോടി രൂപ വീതമായിരിക്കും റെയില്‍ മന്ത്രാലയത്തിന്റെ പ്രാരംഭ മൂലധന വിഹിതം.