പിഎം ഇന്ത്യ

റഷ്യന്‍ ഉപ പ്രധാനമന്ത്രി ശ്രീ. ദ്മിത്രി റോഗോസിന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഈ വര്‍ഷം ഇന്ത്യയിലേക്കുള്ള മൂന്നാമതു സന്ദര്‍ശനത്തിനെത്തിയ ഉപ പ്രധാനമന്ത്രി റോഗോസിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഉന്നതതല വിനിമയങ്ങള്‍ വര്‍ധിച്ചതില്‍ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ജൂണില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെത്തിയ കാര്യം അനുസ്മരിക്കുകയും ചെയ്തു.
ഏറ്റവും കൂടുതല്‍ ഊര്‍ജരംഗത്തും ഉന്നത സാങ്കേതികവിദ്യാ രംഗത്തും പ്രകടമായിട്ടുള്ളതും എല്ലാ രംഗങ്ങളിലും നിലനില്‍ക്കുന്നതുമായ ഉഭയകക്ഷി ബന്ധങ്ങളില്‍ ഉണ്ടായിട്ടുള്ള സ്ഥായിയായ വികാസവും വൈവിധ്യവല്‍ക്കരണവും സംബന്ധിച്ചു പ്രധാനമന്ത്രിയും ഉപ പ്രധാനമന്ത്രി റോഗോസിനും ചര്‍ച്ച ചെയ്തു.
പ്രസിഡന്റ് പുടിന്റെ സന്ദേശം ശ്രീ. ദ്മിത്രി റോഗോസിന്‍ പ്രധാനമന്ത്രിക്കു കൈമാറി. ഹൃദയംഗമമായ ആശംസ പ്രധാനമന്ത്രി തിരിച്ചും കൈമാറി.
*****
Had a productive meeting with the Deputy Prime Minister of Russia, Mr. Dmitry Rogozin. This year saw increased high-level exchanges between India and Russia, which benefits our nations. We discussed cooperation in areas including energy and technology. https://t.co/9entqNF01c
— Narendra Modi (@narendramodi) December 23, 2017