Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റഹിം ആഗാ ഖാൻ അഞ്ചാമൻ രാജകുമാരൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി


ആഗാ ഖാൻ ഡെവലപ്‌മെന്റ് നെറ്റ്‌വർ വർക്ക്  (AKDN) ചെയർമാൻ റഹിം ആഗാ ഖാൻ അഞ്ചാമൻ രാജകുമാരൻ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

സുസ്ഥിര നഗര വികസനം, ജലസംരക്ഷണം, ആരോഗ്യ സംരക്ഷണം, ഗ്രാമീണ ശുചിത്വം, യുവജനങ്ങളുടെ നൈപുണ്യ വികസനം, വനിതാ ശാക്തീകരണം എന്നിവയിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ച്  AKDN നൽകുന്ന ദീർഘകാല സംഭാവനകളെ പ്രധാനമന്ത്രി പ്രകീർത്തിച്ചു

രാജ്യത്തുടനീളമുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ പുനരുദ്ധാരണത്തിലൂടെയും നവീകരണത്തിലൂടെയും ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ AKDN നടത്തുന്ന മുൻനിര ശ്രമങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു.

ഇന്ത്യയുടെ സമഗ്ര വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കുമുള്ള AKDN-ന്റെ പ്രതിബദ്ധത ആഗാ ഖാൻ രാജകുമാരൻ ആവർത്തിച്ചുറപ്പിച്ചു.  ഇന്ത്യയുടെ പരിവർത്തനാത്മക വികസന പദ്ധതികളെ അഭിനന്ദിച്ച അദ്ദേഹം, മാനവക്ഷേമ പുരോഗതിയിൽ നൂതനാശയങ്ങളുടെ  പങ്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

 

-NK-