Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റാണി ഗായിഡിന്‍ലിയുവിന്റെ നൂറാം ജന്മവാര്‍ഷികാഘോഷങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യ അതിന്റെ സ്വാതന്ത്യ പോരാട്ടത്തിന്റെ മഹത്തായ പാരമ്പര്യം ഓര്‍മ്മിക്കണമെന്നും, പോരാട്ട ഇതിഹാസങ്ങളും, സ്വാതന്ത്ര്യസമരസേനാനികളുടെ നേട്ടങ്ങളും തലമുറതലമുറ കൈമാറുന്നുവെന്നത് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ശ്രി. നരേന്ദമോദി പറഞ്ഞു. റാണി ഗായിഡിന്‍ലിയുവിന്റെ നൂറാം ജന്മവാര്‍ഷിക സ്മരണാര്‍ത്ഥം പുറത്തിറക്കിയ നാണയം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ഭാഗ്യവശാല്‍ റാണി ഗായിഡിന്‍ലിയുവിനെപ്പാലുള്ളവരെ നാം തുടര്‍ച്ചയായി ഓര്‍ക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തില്‍ റാണി ഗായിഡിന്‍ലിയുവിന്റെ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരായി നാഗാ ജനതയ്ക്കുവേണ്ടിയുള്ള അവരുടെ പോരാട്ടം, ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ളതായിരുന്നു എന്ന് പറഞ്ഞ പ്രധാമനന്ത്രി അവരെ ‘റാണി മാ’ എന്നും വിശേഷിപ്പിക്കുകയുണ്ടായി. മഹാത്മഗാന്ധിയുടെ സന്ദേശം വടക്കു കിഴക്കന്‍മേഖലകളില്‍ എത്തിച്ചത് റാണി ഗായിഡിന്‍ലിയു ആയിരുന്നു എന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സ്വാതന്ത്ര്യം നേടി കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗായിഡിന്‍ലിയുവിന് വീട്ടില്‍ പോകാനാവാത്തതില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു. രാജാക്കന്‍മാരെക്കൊണ്ടല്ല, ജനങ്ങളൊക്കൊണ്ടാണ് രാജ്യം നിര്‍മിച്ചതെന്നും ്അദ്ദേഹം പറഞ്ഞു. പരിസ്ഥിതിക്കിണങ്ങിയുള്ള രാണി മായുടെ ജീവിതചിന്തകള്‍ ലോകം ഇന്ന് നേരിടുന്ന കാലാവസ്ഥാവ്യതിയാനം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റിന്റെ തുടക്കങ്ങള്‍ വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിനുവേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കന്‍ മേഖലക്ക് രാജ്യമൊട്ടുക്കുള്ള വികസനത്തെ ഉത്തേജിപ്പിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗ്ലാദേശുമായി ഈയിടെ ഒപ്പിട്ട അതിര്‍ത്തിപ്രദേശ കരാര്‍ മേഖലയെ രാജ്യത്തിന്റെ ഇതരഭാഗങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സര്‍ക്കാറിന്റെ തുടര്‍ച്ചയായുള്ള പരിശ്രമത്തിന്റെ ഫലമായാണ ഈയിടെ ഒപ്പുവച്ച നാഗാ സമാധാന കറാര്‍ കൊണ്ടുവരാനായതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.