പിഎം ഇന്ത്യ
ബഹുമാനപ്പെട്ട സൈപ്രസ് പ്രസിഡന്റ്,
ഇരു രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളേ,
മാധ്യമ സുഹൃത്തുക്കളേ,
നമസ്കാരം!
കാലിമേര (സുപ്രഭാതം)
സൈപ്രസ് പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ പ്രതിനിധിസംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ വർഷം സൈപ്രസിൽ പ്രസിഡന്റ് ഞങ്ങൾക്ക് വളരെ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ഇന്ത്യയോടുള്ള സവിശേഷമായ സൗഹൃദത്തിന്റെ പ്രകടനമായി സൈപ്രസിന്റെ പരമോന്നത ബഹുമതി നൽകി നിങ്ങൾ എന്നെ ആദരിക്കുകയും ചെയ്തു.
നിങ്ങളുടെ സന്ദർശനത്തിലുടനീളം ആ ഊഷ്മളതയും സൗഹൃദവും ഇന്ത്യയുമായുള്ള ശക്തമായ ബന്ധവും ഞങ്ങൾക്ക് ശരിക്കും അനുഭവപ്പെട്ടു. ഇന്ന് നിങ്ങളുടെ ഇന്ത്യാ സന്ദർശനം നമ്മുടെ പങ്കിട്ട യാത്രയിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണ്.
സുഹൃത്തുക്കളേ,
ഇന്ത്യയും സൈപ്രസും തമ്മിലുള്ള സൗഹൃദം ശക്തവും ഭാവിയെ ലക്ഷ്യം വെച്ചുള്ളതുമാണ്. ജനാധിപത്യം, നിയമവാഴ്ച തുടങ്ങിയ മൂല്യങ്ങളിലുള്ള പങ്കിട്ട വിശ്വാസമാണ് നമ്മുടെ പങ്കാളിത്തത്തിന്റെ അടിത്തറ. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ഞങ്ങൾ ബഹുമാനിക്കുന്നു. ഇന്ത്യ ഈ തത്ത്വങ്ങളോട് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്, അത് തുടർന്നും അങ്ങനെ തന്നെയായിരിക്കും.
ഇന്ന് ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ബന്ധത്തിന്റെ ഒരു പുതിയ സുവർണ്ണ കാലഘട്ടത്തിലേക്ക് ചുവടുവെക്കുമ്പോൾ സൈപ്രസ് യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ അധ്യക്ഷസ്ഥാനം വഹിക്കുക മാത്രമല്ല, ഇന്ത്യയെ മുഴുവൻ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന നിക്ഷേപ കവാടമായി ഉയർന്നുവരികയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയിലെ ഏറ്റവും മികച്ച 10 നിക്ഷേപക രാജ്യങ്ങളിലൊന്നാണ് സൈപ്രസ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സൈപ്രസിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപം ഏകദേശം ഇരട്ടിയായി. നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം കൂടുതൽ ശക്തമായി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറും നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ മുന്നേറ്റത്തിന്റെ കരുത്തിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ നിക്ഷേപങ്ങൾ വീണ്ടും ഇരട്ടിയാക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ഈ പങ്കിട്ട കാഴ്ചപ്പാട് കൈവരിക്കുന്നതിനായി ഇന്ന് നമ്മുടെ വിശ്വസ്തമായ ബന്ധത്തെ ഞങ്ങൾ ഒരു തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തുകയാണ്.
സുഹൃത്തുക്കളേ,
ഇന്ത്യയും സൈപ്രസും തമ്മിലുള്ള ഈ തന്ത്രപ്രധാന പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും സാമ്പത്തിക-സേവന കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ വ്യാപാരത്തിനും നിക്ഷേപത്തിനുമായി പുതിയ അവസരങ്ങൾ സൃഷ്ടിക്കും. ഇത് സൈപ്രസിന്റെ അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജം, കൃഷി എന്നീ മേഖലകളിൽ ഇന്ത്യൻ കമ്പനികൾക്ക് പുതിയ വാതിലുകൾ തുറന്നുനൽകും. അതോടൊപ്പം ഇന്ത്യയിലെ അതിവേഗം വളരുന്ന ഷിപ്പിംഗ്, മാരിടൈം വ്യവസായങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
GIFT സിറ്റിയെ ഒരു ആഗോള സാമ്പത്തിക-സേവന കേന്ദ്രമാക്കി മാറ്റുകയെന്ന കാഴ്ചപ്പാടിന് സൈപ്രസുമായി ചേർന്ന് ഞങ്ങൾ വേഗം കൂട്ടും. കൂടാതെ ഇരു രാജ്യങ്ങളുടെയും ഇന്നൊവേഷൻ, സ്റ്റാർട്ട്-അപ്പ് മേഖലകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യും.
സുഹൃത്തുക്കളേ,
പ്രതിരോധ-സുരക്ഷാ സഹകരണം നമ്മുടെ ബന്ധത്തിന്റെ ഒരു പ്രധാന സ്തംഭമാണ്. സമീപവർഷങ്ങളിൽ നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക വിനിമയങ്ങളും പരിശീലന സഹകരണവും വളർന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇന്ന് സൈബർ സുരക്ഷ, സമുദ്ര സുരക്ഷ, ഭീകരവാദ വിരുദ്ധത എന്നിവയിലുള്ള നമ്മുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഒപ്പം ഇൻഡോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവ്, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി തുടങ്ങിയ പ്രധാന പദ്ധതികളിലൂടെയുള്ള കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ,
സൈപ്രസിൽ താമസിക്കുന്ന ഇന്ത്യൻ പ്രൊഫഷണലുകളും വിദ്യാർത്ഥികളും നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഈ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാൻ സമീപഭാവിയിൽ തന്നെ ഒരു സമഗ്ര മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പും അതോടൊപ്പം ഒരു സാമൂഹ്യ സുരക്ഷാ കരാറും രൂപീകരിക്കുന്നതിനായി പ്രവർത്തിക്കാൻ ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക കൈമാറ്റവും ഗവേഷണ സഹകരണവും ആഴത്തിലാക്കുന്ന സംസ്കാരം, ഉന്നതവിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള കരാറുകളിലും ഇന്ന് നാം ഒപ്പുവെക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന് ഞങ്ങൾ പ്രധാനപ്പെട്ട ആഗോള പ്രശ്നങ്ങളും ചർച്ച ചെയ്തു. യുക്രെയ്നായാലും പശ്ചിമേഷ്യയായാലും എത്രയും വേഗത്തിലുള്ള സമാധാന ശ്രമങ്ങൾക്കും സംഘർഷങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കുന്നതിനും ഞങ്ങൾ തുടർന്നും പിന്തുണ നൽകും. ലോകം അഭിമുഖീകരിക്കുന്ന വർധിച്ചുവരുന്ന വെല്ലുവിളികളെ നേരിടാൻ ആഗോള സ്ഥാപനങ്ങളുടെ പരിഷ്കരണം അടിയന്തരവും അത്യാവശ്യവുമാണെന്ന കാര്യത്തിലും ഞങ്ങൾ യോജിക്കുന്നു.
ബഹുമാനപ്പെട്ട പ്രസിഡന്റ്,
ഇന്ത്യയും സൈപ്രസും തമ്മിലുള്ള ബന്ധം കാലത്തിനെ അതിജീവിച്ച് ശക്തമായി തുടരുന്നു. ഇന്ന് ഇന്ത്യ-സൈപ്രസ് തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിക്കുന്നതിലൂടെ പുതുക്കിയ ഊർജ്ജത്തോടും ലക്ഷ്യബോധത്തോടും കുതിപ്പോടും കൂടി നമ്മുടെ ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ നാം സജ്ജരാണ്.
നമ്മുടെ ബന്ധത്തെ വെറും സഹകരണത്തിൽ നിന്ന് ഒത്തുചേർന്നുള്ള സന്തുലിത നിർമ്മിതിയിലേക്കും പങ്കാളിത്തത്തിൽ നിന്ന് പങ്കിട്ട സമൃദ്ധിയിലേക്കും മാറ്റാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.
ഇന്ത്യയും സൈപ്രസും ഒരുമിച്ച്, സുരക്ഷിതവും സമൃദ്ധവും മെച്ചപ്പെട്ടതുമായ ഒരു ഭാവി കെട്ടിപ്പടുക്കും.
വളരെ നന്ദി.
നിരാകരണം – ഇത് പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ഏകദേശ പരിഭാഷയാണ്. യഥാർത്ഥ പ്രസ്താവന നടത്തിയത് ഹിന്ദിയിലായിരുന്നു.
***
SK
Addressing the joint press meet with President Christodoulides of Cyprus.@Christodulides
— Narendra Modi (@narendramodi) May 22, 2026
https://t.co/fGPTKnRtyQ
भारत और सायप्रस की मित्रता मजबूत भी है और futuristic भी।
— PMO India (@PMOIndia) May 22, 2026
लोकतंत्र और rule of law जैसे मूल्यों में साझा विश्वास, हमारी साझेदारी के आधार हैं।
हम सभी देशों की संप्रभुता और क्षेत्रीय अखंडता का सम्मान करते हैं।
भारत इन सिद्धांतों के प्रति पूरी तरह प्रतिबद्ध है और आगे भी रहेगा: PM…
इसका लाभ उठाते हुए , हम अगले पाँच वर्षों में इस investment को फिर से double करने का लक्ष्य रख रहे हैं।
— PMO India (@PMOIndia) May 22, 2026
…. और इस संकल्प को साकार करने के लिए, आज हम अपने विश्वसनीय संबंधों को एक strategic partnership के रूप में elevate कर रहे हैं: PM @narendramodi
पिछले एक दशक में, साइप्रस से भारत में निवेश लगभग double हुआ है।
— PMO India (@PMOIndia) May 22, 2026
दोनों देशों के बीच ट्रस्ट बढ़ा है, भारत - यूरोपियन यूनियन Free Trade Agreement से तमाम नई संभावनाएं बनी हैं: PM @narendramodi
आज हमने global issues पर भी चर्चा की।
— PMO India (@PMOIndia) May 22, 2026
यूक्रेन हो या वेस्ट एशिया, हम संघर्ष की शीघ्र समाप्ति और शांति के प्रयासों का समर्थन करते रहेंगे।
हम इस बात पर भी एकमत हैं कि बढ़ते हुए global challenges के समाधान के लिए Global institutions का reform urgent और important है: PM…