Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു


റിപ്പബ്ലിക് ദിനം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും ശക്തമായ പ്രതീകമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രനിർമ്മാണത്തിനായി ദൃഢനിശ്ചയത്തോടെ ഒത്തൊരുമിച്ച് മുന്നേറാൻ ഈ വേള രാജ്യത്തിന് നവോന്മേഷവും പ്രചോദനവും നൽകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ വേളയിൽ പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-

“पारतन्त्र्याभिभूतस्य देशस्याभ्युदयः कुतः। अतः स्वातन्त्र्यमाप्तव्यमैक्यं स्वातन्त्र्यसाधनम्॥”

പരാശ്രയത്തിലോ അടിമത്തത്തിലോ കഴിയുന്ന ഒരു രാജ്യത്തിന് ഒരിക്കലും പുരോഗതി കൈവരിക്കാൻ സാധിക്കില്ല. സ്വാതന്ത്ര്യവും ഐക്യവും നമ്മുടെ മാർഗദർശന തത്വങ്ങളായി സ്വീകരിച്ചാൽ മാത്രമേ രാജ്യത്തിൻ്റെ പുരോഗതി ഉറപ്പാക്കാൻ കഴിയൂ.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;

“गणतंत्र दिवस हमारी स्वतंत्रता, संविधान और लोकतांत्रिक मूल्यों का सशक्त प्रतीक है। यह पर्व हमें एकजुट होकर राष्ट्र निर्माण के संकल्प के साथ आगे बढ़ने की नई ऊर्जा और प्रेरणा देता है।
पारतन्त्र्याभिभूतस्य देशस्याभ्युदयः कुतः।
अतः स्वातन्त्र्यमाप्तव्यमैक्यं स्वातन्त्र्यसाधनम्॥”

 

***