Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റിയാദില് എല്. ആന്ഡ് ടി. ജീവനക്കാരുടെ വാസസ്ഥലം പ്രധാനമന്ത്രി സന്ദര്ശിച്ചു

റിയാദില് എല്. ആന്ഡ് ടി. ജീവനക്കാരുടെ വാസസ്ഥലം പ്രധാനമന്ത്രി സന്ദര്ശിച്ചു


റിയാദില് എല്. ആന്ഡ് ടി. ജീവനക്കാരുടെ വാസസ്ഥലം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്ശിച്ചു. റിയാദ് മെട്രോയുടെ ഒരു ഭാഗത്തിന്റെ നിര്മാണത്തില് എല്. ആന്ഡ് ടിക്കു പങ്കാളിത്തമുണ്ട്.

പദ്ധതിക്കായി ജീവനക്കാര് നടത്തുന്ന പ്രവര്ത്തനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, ‘നിങ്ങളുടെ കഠിനാധ്വാനമാണ് എന്നെ ഇവിടെ എത്തിച്ചതെ’ന്നു വ്യക്തമാക്കി.

വിദേശരാഷ്ട്രങ്ങളില് ജോലിചെയ്യുന്ന ഇന്ത്യക്കാര് ധനം സമ്പാദിക്കുക മാത്രമല്ല, ഇന്ത്യയുടെ പദവി ഉയര്ത്തുകകൂടി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്കാര് പ്രധാനപ്പെട്ട പദ്ധതികള് ഏറ്റെടുത്തു നടപ്പാക്കിയ പല വിദേശരാജ്യങ്ങളിലും ജോലിയിലെ മികവിന് അവര് സ്നേഹപൂര്വം അനുസ്മരിക്കപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. റിയാദ് മെട്രോയുടെ കാര്യത്തിലും ഇന്ത്യക്കാരുടെ സംഭാവന എന്നും സ്മരിക്കപ്പെടും.

വിദേശത്തു ജോലിചെയ്യുന്ന ഇന്ത്യക്കാരെക്കുറിച്ചു താന് അറിയാന് ഇടവരുന്നത് അവരുടെ ബന്ധുക്കള് അയക്കുന്ന കത്തുകളിലൂടെയാണെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. ഈ കത്തുകളിലൂടെ താന് അവരുടെ സന്തോഷത്തിലും ദുഃഖങ്ങളിലും പങ്കാളിയാകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു. നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണു താനെന്ന ചിന്ത ഉണ്ടാവുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദേശരാഷ്ട്രങ്ങളില് ജോലിചെയ്യാന് ആഗ്രഹിക്കുന്നവര്ക്കായുള്ള കേന്ദ്രഗവണ്മെന്റിന്റെ ‘ഇ-മൈഗ്രേറ്റ്’ പദ്ധതിയെക്കുറിച്ച് അദ്ദേഹം പരാമര്ശിച്ചു. കൂടുതല് ‘വര്ക്കര് റിസോഴ്സ് സെന്ററുകള്’ തുറക്കുമെന്നും മഡാഡ് (MADAD) പോര്ട്ടല് വഴി കേന്ദ്രഗവണ്മെന്റിനെ സമീപിക്കാന് സാധിക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ലോകത്തിനാവശ്യമായ മനുഷ്യവിഭവശേഷി നല്കാന് ഇന്ത്യക്കു സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തടിച്ചുകൂടിയ ആയിരക്കണക്കിനു പേര് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ഹര്ഷാരവത്തോടെയാണു സ്വീകരിച്ചത്. തുടര്ന്ന്, പ്രവര്ത്തകരോട് ഇടപഴകിയ ശ്രീ. നരേന്ദ്ര മോദി അവര്ക്കൊപ്പം ലഘുഭക്ഷണം കഴിക്കുകയും ചെയ്തു.