Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും


ഫരീദാബാദില്‍ റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി സ്ഥാപിക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ജൈവസാങ്കേതിക വിദ്യാ രംഗത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി മാറുന്നതിനും, വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം എന്നീ രംഗങ്ങളില്‍ കൂടുതല്‍ സ്വയം ഭരണത്തോടെ പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കുന്നതാണ് ഈ ബില്‍.