Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റെയില്‍വേ മേഖലയില്‍ സാങ്കേതിക സഹകരണത്തിന് ഇന്ത്യയും യുണൈറ്റഡ് അറബ് എമിറിറ്റ്‌സും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം


റെയില്‍വേ രംഗത്തെ സാങ്കേതിക സഹകരണത്തിനായി ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി-ലാന്‍ഡ് ആന്റ് മറൈന്‍ ഓഫ് യുണൈറ്റഡ് അറബ് എമറിറ്റ്‌സുമായി ഏര്‍പ്പെട്ട ധാരണാപത്രം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. 2018 ഫെബ്രുവരി 10നാണ് ധാരണാപത്രം ഒപ്പുവച്ചത്.

താഴേപ്പറയുന്ന മേഖലകളിലെ സാങ്കേതികസഹായത്തിന് ധാരണാപത്രം സഹായിക്കും

എ) നിയന്ത്രണം, സുരക്ഷിതത്വം, അപകടങ്ങളുടെ സാങ്കേതിക പരിശോധന
ബി) സ്‌റ്റേഷന്‍ പുനര്‍വികസനം

സി) ലോക്കോമോട്ടീവുകള്‍, കോച്ചുകള്‍, യന്ത്രങ്ങള്‍ എന്നിവ
ഡി) പങ്കാളികള്‍ സംയുക്തമായി കണ്ടെത്തുന്ന മറ്റ് മേഖലകള്‍.

ഗുണങ്ങള്‍:

ഇന്ത്യന്‍ റെയില്‍വേക്ക് റെയില്‍വേ രംഗത്തുള്ള ആധുനിക വികസനവും അറിവും പങ്കുവെക്കുന്നതിനും സംവദിക്കുന്നതിനുമുള്ള വേദി ഈ ധാരണാപത്രം പ്രദാനം ചെയ്യും. വിവരങ്ങള്‍, വിദഗ്ധര്‍ എന്നിവരുടെ കൈമാറ്റം, യോഗങ്ങള്‍, സെമിനാറുകള്‍, സാങ്കേതിക സന്ദര്‍ശനങ്ങള്‍, പരസ്‌രം സമതിച്ചിട്ടുള്ള സഹകരണപദ്ധതികളുടെ നടപ്പാക്കല്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ഈ ധാരണാപത്രം നല്‍കും.

പശ്ചാത്തലം:

റെയില്‍വേ മേഖലയിലെ സാങ്കേതിക സഹകരണത്തിനായി റെയില്‍വേ മന്ത്രാലയം നിരവധി വിദേശ ഗവണ്‍മെന്റുകളുമായും ദേശീയ റെയില്‍വേകളുമായും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. മറ്റു പലതിനോടൊപ്പം അതിവേഗ റെയില്‍വേ ഇടനാഴികള്‍, നിലവിലെ റൂട്ടുകളിലെ വേഗത വര്‍ധിപ്പിക്കല്‍, ആഗോളനിലവാരത്തില്‍ സ്‌റ്റേഷനുകള്‍ വികസിപ്പിക്കല്‍, റെയില്‍വേ പശ്ചാത്തല സൗകര്യങ്ങളുടെ ആധുനികവല്‍ക്കരണം എിന്നവയൊക്കെയാണ് സഹകരണത്തിന് കണ്ടെത്തിയിട്ടുള്ള മേഖലകള്‍. റെയില്‍വേ സാങ്കേതിക മേഖലകളിലെയും പ്രവര്‍ത്തനത്തിലെയും വികസനം സംബന്ധിച്ച വിവരങ്ങളുടെ കൈമാറ്റം, അറിവിന്റെ പങ്കുവെക്കല്‍, സാങ്കേതിക സന്ദര്‍ശനം, പരസ്പരം താല്‍പര്യമുള്ള മേഖലകളില്‍ പരിശീലനം, സെമിനാറുകള്‍, ശില്‍പ്പശാലകള്‍, എന്നിവയിലൂടെ സഹകരണം ഉറപ്പാക്കുകയാണ് ഉദ്ദേശ്യം.