പിഎം ഇന്ത്യ
റെയില്‍വേ സുരക്ഷ സംബന്ധിച്ച് ഇന്ത്യ ജപ്പാനുമായി ഒപ്പുവച്ച സഹകരണ ധാരണാപത്രം ( എംഒസി) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകരിച്ചു. 2017 ഫെബ്രുവരിയിലാണ് ധാണാപത്രം ഒപ്പുവച്ചത്.
എംഒസി ഒപ്പുവച്ചത് താഴെപ്പറയുന്ന മേഖലകളില്‍ സഹകരണത്തിന് വഴിവയ്ക്കും:
1. പാളത്തിന്റെ സുരക്ഷ ( ഉദാഹരണം, റെയില്‍ വെല്‍ഡിംഗ്, റെയില്‍ പരിശോധന, പാളത്തിന്റെ വൈദ്യുതീകരണം തുടങ്ങിയവ).
2. റെയില്‍പ്പാളത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാങ്കേതിക വിദ്യ( ഓട്ടോമാറ്റിക് പരിശോധനാ സാങ്കേതികവിദ്യ മുതലായവ).
3.റോളിംഗ് സ്‌റ്റോക്ക് സുരക്ഷ( ഉദാഹരണം, അറ്റകുറ്റപ്പണികള്‍ മുതലായവ).
4. വന്‍കിട അപകടങ്ങള്‍ പ്രതിരോധിക്കുന്നതിന് അപകട കാരണങ്ങള്‍ വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കുന്നതിനൊപ്പം, എംഒസിക്കുള്ളില്‍ നിന്നുകൊണ്ട് രണ്ടു രാജ്യങ്ങളുടെയും യോജിച്ച തീരുമാനപ്രകാരമുള്ള മറ്റെന്തെങ്കിലും പ്രധാനപ്പെട്ട റെയില്‍ സുരക്ഷ കാര്യം.
റെയില്‍ മേഖലയിലെ ഏറ്റവും പുതിയ വികസനവും വിജ്ഞാനവുമായി സംവദിക്കാനും പങ്കുവയ്ക്കാനും എംഒസി ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേദി ലഭ്യമാക്കും. ഈ എംഒസിക്കു കീഴില്‍ ഉള്‍പ്പെടുന്ന സഹകരണം:
എ. വിദഗ്ധരെ അയയ്ക്കുക.
ബി. ജീവനക്കാര്‍ക്ക് ജപ്പാനില്‍ പരിശീലനം.
സി. വിവരങ്ങളുടെയും മികച്ച പ്രയോഗങ്ങളുടെയും പങ്കുവയ്ക്കല്‍
ഡി. രണ്ടു രാജ്യങ്ങളുടെയും ദേശീയ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി ഭാരത സര്‍ക്കാരിന്റെ റെയില്‍വേ മന്ത്രാലയത്തിനു കീഴിലെ ഗവേഷണ രൂപകല്‍പ്പനയും നിലവാരവും സംബന്ധിച്ച സ്ഥാപനത്തിന് (ആര്‍ഡിഎസ്ഒ) ജപ്പാന്റെ ദേശീയ ഗതാഗത സുരക്ഷാ, പാരിസ്ഥിതിക വിഭാഗത്തിന്റെ സംഭാവന ഉള്‍പ്പെടെ മറ്റു സ്ഥാപനങ്ങളുടെയും സംഘടനകളുടെയും മന്ത്രലയങ്ങളുടെയും പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുക.