Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റെയില്‍ മേഖലയില്‍ ജപ്പാനുമായും റഷ്യയുമായും ധാരണാപത്രം


താഴെപ്പറയുന്ന ധാരണാപത്രങ്ങളും സഹകരണത്തിനായുള്ള ധാരണകളും സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തെ ബോധിപ്പിച്ചു.

1) 2015 ഡിസംബര്‍ 11ന് റെയില്‍ മേഖലയില്‍ സഹകരിക്കുന്നതിനായി റെയില്‍വേ മന്ത്രാലയവും ജപ്പാന്‍ ലാന്‍ഡ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ടൂറിസം മന്ത്രാലയവും തമ്മില്‍ ഏര്‍പ്പെട്ട കരാര്‍.

2) 2015 ഡിസംബര്‍ 24നു റെയില്‍ രംഗത്തു സാങ്കേതിക സഹകരണത്തിനായി റെയില്‍വേ മന്ത്രാലയവും ജോയിന്റ് സ്‌റ്റോക്ക് കമ്പനിയായ ‘റഷ്യന്‍ റെയില്‍വേസും’ ഒപ്പുവെച്ച കരാര്‍.

3) 2015 ഡിസംബര്‍ 11നു സാങ്കേതിക സഹകരണത്തിനായി റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷനും ജപ്പാന്‍ റെയില്‍വേ ടെക്‌നിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ഒപ്പുവെച്ച കരാര്‍.