Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റ്റി-20 ബ്ലൈന്റ് ക്രിക്കറ്റ് ലോകക്കപ്പ് നേടിയ ഇന്ത്യന്‍ ടീം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

റ്റി-20 ബ്ലൈന്റ് ക്രിക്കറ്റ് ലോകക്കപ്പ് നേടിയ ഇന്ത്യന്‍ ടീം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

റ്റി-20 ബ്ലൈന്റ് ക്രിക്കറ്റ് ലോകക്കപ്പ് നേടിയ ഇന്ത്യന്‍ ടീം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ട്വന്റി ട്വന്റി ബ്ലൈന്റ് ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇന്ന് ന്യൂ ഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

തദവസരത്തില്‍ സംസാരിക്കവെ, അവര്‍ കൈവരിച്ച നേട്ടത്തെ അഭിനന്ദിച്ചതോടൊപ്പം ഭാവിയില്‍ ഇതിലും കൂടുതല്‍ നല്ല പ്രകടനം കാഴ്ച വയ്ക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ടീം അംഗങ്ങളുടെ ഏകാഗ്രതയെയും വിശേഷ നൈപുണ്യത്തെയും പ്രകീര്‍ത്തിച്ച അദ്ദേഹം അവരുടെ പ്രവൃത്തി ദിവ്യംഗരുള്‍പ്പെടെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രചോദനമാണെന്നും പറഞ്ഞു. കൈയൊപ്പിട്ട ഒരു ക്രിക്കറ്റ് ബാറ്റും ബോളും പ്രധാനമന്ത്രിയുടെ പേര് ആലേഖനം ചെയ്ത ടീം ജേഴ്‌സിയും ടീം അംഗങ്ങള്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. പ്രധാനമന്ത്രി കൈയ്യൊപ്പിട്ട ഒരു ബാറ്റും ബോളും ടീം അംഗങ്ങള്‍ക്ക് തിരിച്ചും സമ്മാനിച്ചു.