Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലിഗോയിലെ ശാസ്ത്രജ്ഞരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

 

ലിഗോയിലെ ശാസ്ത്രജ്ഞരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


വാഷിങ്ടണ്‍ ഡിസിയിലെ ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി(ലിഗോ)യിലെ ഒരു സംഘം ശാസ്ത്രജ്ഞരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചര്‍ച്ച നടത്തി. നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. ഫ്രാന്‍സ് കൊര്‍ദോവയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ലിഗോ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച മൂന്നു യുവ ഇന്ത്യന്‍ ശാസ്ത്രജ്ഞരും ഉണ്ടായിരുന്നു.

ലിഗോ പദ്ധതിയുടെ ഭാവിയുടെ കാര്യത്തില്‍ ഇന്ത്യയുടെ പങ്ക് വളരെ പ്രസക്തമാണെന്നു ഡോ. കോര്‍ദോവ വിശദീകരിച്ചു. ലിഗോ പദ്ധതി ഇന്ത്യയും അമേരിക്കയുമായി ശാസ്ത്രമേഖലയിലെ സഹകരണത്തിനു ഉത്തമോദാഹരണമാണെന്നും ഈ പദ്ധതിയുടെ വിജയം ഇന്ത്യയിലെ മുഴുവന്‍ യുവശാസ്ത്രജ്ഞര്‍ക്കും ഉത്തേജനം പകരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലിഗോ പദ്ധതിയുടെ ഭാഗമായുള്ള ശാസ്ത്രജ്ഞരോടു പരമാവധി ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ആശയസംവാദത്തില്‍ ഏര്‍പ്പെടാനും പരമാവധി ഇന്ത്യന്‍ സര്‍വകലാശാലകള്‍ സന്ദര്‍ശിക്കാനും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

ലിഗോ പദ്ധതിയുമായി സഹകരിക്കുന്ന ന്യൂഡെല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസര്‍ച്ചിലെ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തി രണ്ടു ദിവസത്തിനകമാണ് വാഷിങ്ടണ്‍ ഡി.സിയിലെ ലോഗോ ശാസ്ത്രജ്ഞരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യയില്‍ ലിഗോ സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള ധാരണാപത്രം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ കൈമാറി. നേരത്തേ, ഡോ. ഫ്രാന്‍സ് കൊര്‍ദോവയും ഇന്ത്യയുടെ ആണവോര്‍ജവകുപ്പ് സെക്രട്ടറി ഡോ. ശേഖര്‍ ബസുവുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.