പിഎം ഇന്ത്യ
ലോക്നായക് ജയപ്രകാശ് നാരായണന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ അനുസ്മരിച്ചു. തലമുറകളെ അതിജീവിക്കുന്ന സ്വാധീനം ചെലുത്തിയ അദ്ദേഹത്തിന്റെ ആഹ്വാനം, പൊതുജീവിതം ദേശീയ നവോത്ഥാനത്തിനുള്ള ഉപാധിയാകാമെന്ന് വിശ്വസിക്കാൻ ജനങ്ങളെ പ്രചോദിപ്പിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അടിയന്തരാവസ്ഥക്കാലത്ത് ലോക്നായക് ജെ.പി. ഉയർത്തിയ നിർഭയമായ ശബ്ദത്തെയും സദ്ഭരണത്തോടും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് ക്ഷേമവും വികസനവും എത്തിക്കുന്നതിനോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
‘വികസിത ഭാരതം’ കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിക്കുമ്പോൾ, അദ്ദേഹത്തിന്റെ ആദർശങ്ങൾ സാക്ഷാത്കരിക്കുന്നതിൽ രാജ്യം പ്രതിജ്ഞാബദ്ധമായി തുടരുമെന്നും ശ്രീ മോദി പറഞ്ഞു.
സാമൂഹിക മാധ്യമമായ ‘എക്സ്’-ൽ പങ്കുവെച്ച കുറിപ്പിൽ ശ്രീ മോദി ഇപ്രകാരം പറഞ്ഞു:
“ലോക്നായക് ജയപ്രകാശ് നാരായണനെ അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ അനുസ്മരിക്കുന്നു. തലമുറകളെ അതിജീവിക്കുന്ന സ്വാധീനമായിരുന്നു അദ്ദേഹത്തിന്റേത്. പൊതുജീവിതം രാഷ്ട്രനവീകരണത്തിനുള്ള ഉപാധിയാകാമെന്ന് വിശ്വസിക്കാൻ അദ്ദേഹം ജനങ്ങളെ പ്രചോദിപ്പിച്ചു. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം ഉയർത്തിയ നിർഭയമായ ശബ്ദവും ശ്രദ്ധേയമായിരുന്നു.
സദ്ഭരണം ഉറപ്പാക്കുന്നതിലും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് ഭരണത്തിന്റെ പ്രയോജനങ്ങൾ എത്തിക്കുന്നതിലും ലോക്നായക് ജെ.പി.ക്ക് വലിയ താൽപ്പര്യമുണ്ടായിരുന്നു. ‘വികസിത ഭാരതം’ കെട്ടിപ്പടുക്കാൻ പരിശ്രമിക്കുമ്പോൾ, അദ്ദേഹത്തിന്റെ ആദർശങ്ങൾ സാക്ഷാത്കരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരായി തുടരുന്നു.”
Remembering Loknayak Jayaprakash Narayan on his birth anniversary. His appeal transcended generations. He inspired people to believe that public life could be an instrument of national renewal. His fearless voice during the Emergency was also noteworthy. Loknayak JP also was passionate about ensuring good governance and reaching those who are at the margins of society. We remain committed to fulfilling his ideals as we work to build a Viksit Bharat.
— Narendra Modi (@narendramodi) October 11, 2026
*****
NK