Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് 2026-ലെ ചരിത്രനേട്ടത്തെ പ്രശംസിച്ച് പ്രധാനമന്ത്രി


ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് 2026-ലെ ചരിത്ര നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. സ്വർണ്ണമെഡൽ കരസ്ഥമാക്കുകയും ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യൻ സ്‌ക്വാഷ് താരമാവുകയും ചെയ്ത അനഹത് സിംഗിൽ  അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.

ഈ നേട്ടം യുവാക്കൾക്കിടയിൽ സ്‌ക്വാഷ് കായികരംഗത്തെ കൂടുതൽ ജനപ്രിയമാക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

“ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് 2026-ലെ ഒരു ചരിത്ര നേട്ടം.

സ്വർണ്ണമെഡൽ നേടുകയും ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സ്‌ക്വാഷ് താരമാവുകയും ചെയ്ത അനഹത് സിംഗിൽ അഭിമാനിക്കുന്നു. ഈ നേട്ടം യുവാക്കൾക്കിടയിൽ സ്‌ക്വാഷ് കായികരംഗത്തെ കൂടുതൽ ജനപ്രിയമാക്കും.”

*****

-SK-