പിഎം ഇന്ത്യ
നമ്മുടെ ഗ്രഹത്തെ സമ്പന്നമാക്കുകയും നമ്മുടെ ആവാസവ്യവസ്ഥയെ നിലനിർത്തുകയും ചെയ്യുന്ന അവിശ്വസനീയമായ ജന്തുജാല വൈവിധ്യത്തെ ആഘോഷിക്കുന്നതിനാണ് ലോക വന്യജീവി ദിനമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വന്യജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഏവരെയും അംഗീകരിക്കുന്നതിനും വന്യജീവികൾക്ക് തുടർന്നും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന രീതിയിൽ സംരക്ഷണം, സുസ്ഥിര രീതികൾ, ആവാസവ്യവസ്ഥകളുടെ സംരക്ഷണം എന്നിവയോടുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു പ്രഖ്യാപിക്കുന്നതിനുമുള്ള ദിവസമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ ലോകത്തിലെ ഏറ്റവും അസാധാരണമായ ചില വന്യജീവികളുടെ ആവാസകേന്ദ്രമായതിൽ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു. ലോകത്തിലെ കടുവകളുടെ 70 ശതമാനത്തിലധികവും ഇന്ത്യയിലാണെന്നും ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളും ഏഷ്യൻ ആനകളും ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഏഷ്യൻ സിംഹങ്ങൾ വളരുന്ന ലോകത്തിലെ ഏക സ്ഥലം ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്യജീവി സംരക്ഷണത്തിനായി ഗവൺമെന്റ് നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. മറ്റ് രാജ്യങ്ങളുമായി മികച്ച പ്രവർത്തനങ്ങൾ പങ്കിടുന്നതിനുള്ള ഒരു അസാധാരണ വേദിയായി ‘ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ്’ രൂപീകരിച്ചത് ഇതിൽ ഉൾപ്പെടുന്നു. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്, ഘാരിയൽ, സ്ലോത്ത് ബിയർ എന്നിവയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളും ചീറ്റകളുടെ പുനരധിവാസവും മറ്റ് ശ്രമങ്ങളിൽ ഉൾപ്പെടുന്നു.
ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട്, നമ്മുടെ ഗ്രന്ഥങ്ങൾ എല്ലാ ജീവജാലങ്ങളുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നുവെന്നും വന്യജീവി സംരക്ഷണത്തോടൊപ്പം അവയോടുള്ള അനുകമ്പയ്ക്കും പ്രചോദനം നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ അവസരത്തിൽ അദ്ദേഹം ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു, അത് ഇപ്രകാരം പറയുന്നു-
“निर्वनो वध्यते व्याघ्रो निर्व्याघ्रं छिद्यते वनम्। तस्माद् व्याघ्रो वनं रक्षेद् वनं व्याघ्रं च पालयेत्॥”
വനമില്ലെങ്കിൽ കടുവകൾ നശിക്കുമെന്നും കടുവകളില്ലെങ്കിൽ വനങ്ങൾ നശിപ്പിക്കപ്പെടുമെന്നുമാണ് ഈ സുഭാഷിതം അർത്ഥമാക്കുന്നത്. അതുകൊണ്ട് കടുവ വനത്തെ സംരക്ഷിക്കുന്നു, വനം കടുവയെയും സംരക്ഷിക്കുന്നു. പ്രകൃതിയുടെ ആഴത്തിലുള്ള പരസ്പരബന്ധത്തെയാണ് ഇത് അടിവരയിടുന്നത്.
എക്സിലെ തുടർച്ചയായ പോസ്റ്റുകളിലൂടെ ശ്രീ മോദി പറഞ്ഞു:
“നമ്മുടെ ഗ്രഹത്തെ സമ്പന്നമാക്കുകയും നമ്മുടെ ആവാസവ്യവസ്ഥയെ നിലനിർത്തുകയും ചെയ്യുന്ന അവിശ്വസനീയമായ ജന്തുജാല വൈവിധ്യത്തെ ആഘോഷിക്കുന്നതിനാണ് ലോക വന്യജീവി ദിനം. വന്യജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എല്ലാവരെയും അംഗീകരിക്കാനുള്ള ദിവസമാണിത്. നമ്മുടെ വന്യജീവികൾക്ക് തുടർന്നും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന രീതിയിൽ സംരക്ഷണം, സുസ്ഥിര രീതികൾ, ആവാസവ്യവസ്ഥകളുടെ സംരക്ഷണം എന്നിവയോടുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത നാം ആവർത്തിച്ചു പ്രഖ്യാപിക്കുന്നു.”
“ലോകത്തിലെ ഏറ്റവും അസാധാരണമായ ചില വന്യജീവികളുടെ ആവാസകേന്ദ്രമാണ് ഇന്ത്യ എന്ന വസ്തുതയെ നമ്മൾ അഭിമാനപൂർവ്വം നെഞ്ചേറ്റുന്നു. ലോകത്തിലെ കടുവകളുടെ 70 ശതമാനത്തിലധികം ഇന്ത്യയിലാണുള്ളത്. ഏറ്റവും കൂടുതൽ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളും ഏറ്റവും കൂടുതൽ ഏഷ്യൻ ആനകളും നമ്മുടെ രാജ്യത്താണ്. ഏഷ്യൻ സിംഹങ്ങൾ വളരുന്ന ലോകത്തിലെ ഏക സ്ഥലം ഇന്ത്യയാണ്.”
“വന്യജീവി സംരക്ഷണത്തിനായി എൻ.ഡി.എ ഗവൺമെന്റ് നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായി മികച്ച പ്രവർത്തനങ്ങൾ പങ്കിടുന്നതിനുള്ള ഒരു അസാധാരണ വേദിയായി ‘ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ്’ രൂപീകരിച്ചത് ഇതിൽ ഉൾപ്പെടുന്നു. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്, ഘാരിയൽ, സ്ലോത്ത് ബിയർ എന്നിവയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളും ചീറ്റകളുടെ പുനരധിവാസവും മറ്റ് ശ്രമങ്ങളിൽ ഉൾപ്പെടുന്നു.”
World Wildlife Day is about celebrating the incredible faunal diversity that enriches our planet and sustains our ecosystems. It is a day to acknowledge everyone working towards wildlife protection. We reaffirm our commitment to conservation, sustainable practices and protecting… pic.twitter.com/eR20kbPWNO
— Narendra Modi (@narendramodi) March 3, 2026
“आज World Wildlife Day है। हमारे शास्त्रों में सभी जीवों के कल्याण की कामना की गई है। उनसे हमें वन्यजीवों के संरक्षण के साथ-साथ उनके प्रति संवेदनशील होने की प्रेरणा भी मिलती है। उसका एक उदाहरण यह है…
निर्वनो वध्यते व्याघ्रो निर्व्याघ्रं छिद्यते वनम्।
तस्माद् व्याघ्रो वनं रक्षेद् वनं व्याघ्रं च पालयेत्॥”
आज World Wildlife Day है। हमारे शास्त्रों में सभी जीवों के कल्याण की कामना की गई है। उनसे हमें वन्यजीवों के संरक्षण के साथ-साथ उनके प्रति संवेदनशील होने की प्रेरणा भी मिलती है। उसका एक उदाहरण यह है…
निर्वनो वध्यते व्याघ्रो निर्व्याघ्रं छिद्यते वनम्।
तस्माद् व्याघ्रो वनं… pic.twitter.com/Ov21JPYqR1
— Narendra Modi (@narendramodi) March 3, 2026
***
NK
आज World Wildlife Day है। हमारे शास्त्रों में सभी जीवों के कल्याण की कामना की गई है। उनसे हमें वन्यजीवों के संरक्षण के साथ-साथ उनके प्रति संवेदनशील होने की प्रेरणा भी मिलती है। उसका एक उदाहरण यह है…
— Narendra Modi (@narendramodi) March 3, 2026
निर्वनो वध्यते व्याघ्रो निर्व्याघ्रं छिद्यते वनम्।
तस्माद् व्याघ्रो वनं… pic.twitter.com/Ov21JPYqR1
World Wildlife Day is about celebrating the incredible faunal diversity that enriches our planet and sustains our ecosystems. It is a day to acknowledge everyone working towards wildlife protection. We reaffirm our commitment to conservation, sustainable practices and protecting… pic.twitter.com/eR20kbPWNO
— Narendra Modi (@narendramodi) March 3, 2026
We in India cherish the fact that we are home to some of the world’s most extraordinary wildlife. We are home to over 70% of the world’s tiger population. We have the largest population of the one-horned rhino, the maximum Asiatic elephants. India is the only place in the world… pic.twitter.com/cqA6bf5KOV
— Narendra Modi (@narendramodi) March 3, 2026
The NDA Government has undertaken numerous efforts for wildlife protection. This includes the setting up of the International Big Cat Alliance, an exceptional forum to share best practices with fellow nations. Other efforts include those aimed at protecting the Great Indian…
— Narendra Modi (@narendramodi) March 3, 2026