Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക വിനോദ സഞ്ചാര ദിനത്തില്‍ ഇന്ത്യയുടെ അത്ഭുതകരമായ സൗന്ദര്യം കണ്ടെത്താന്‍ പ്രധാനമന്ത്രി ജനങ്ങളെ ക്ഷണിച്ചു


‘ഇന്ത്യ സന്ദര്‍ശിച്ച് ഈ രാജ്യത്തിന്റെ സൗന്ദര്യം തിരിച്ചറിയാന്‍ ലോകത്തെമ്പാടും നിന്നുള്ള ജനങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ക്ഷണിച്ചു. രാജ്യത്തുടനീളം സഞ്ചരിച്ച് അതിന്റെ വൈവിദ്ധ്യം കണ്ടെത്താന്‍ അദ്ദേഹം യുവജനങ്ങളെയും ആഹ്വാനം ചെയ്തു.

ലോക വിനോദസഞ്ചാര ദിനത്തില്‍ ഇന്ത്യയുടെ അവിശ്വസനീയമായ സൗന്ദര്യം നേരില്‍ കാണാനും നമ്മുടെ ജനങ്ങളുടെ ആതിഥേയത്വം ആസ്വദിക്കാനും ലോകത്തെമ്പാടും നിന്നുള്ള ജനങ്ങളെ ഞാന്‍ ക്ഷണിക്കുന്നു.

ഇന്ത്യയിലുനീളം യാത്ര ചെയ്ത് നമ്മുടെ ഊര്‍ജ്ജസ്വലമായ രാജ്യത്തിന്റെ വൈവിദ്ധ്യം നേരില്‍ കാണാന്‍ എന്റെ യുവ സുഹൃത്തുക്കളെ ഞാന്‍ പ്രത്യേകമായി ആഹ്വാനം ചെയ്യുന്നു’.

കഴിഞ്ഞ ഞായറാഴ്ചത്തെ മന്‍ കീ ബാത്തിന്റെ മുപ്പത്തിയാറാം ലക്കത്തില്‍ വിനോദ സഞ്ചാരത്തെയും അതിന്റെ ഗുണങ്ങളെയും കുറിച്ച് താന്‍ പറഞ്ഞതിന്റെ ഒരു ശബ്ദ ശകലവും പ്രധാനമന്ത്രി പങ്കുവച്ചു : https://soundcloud.com/narendramodi/unity-in-diversity-is-indias-speciality