പിഎം ഇന്ത്യ
ഗോഹട്ടിയിലെ ഡോ.ബി.ബൊറൂവ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അണുശക്തിവകുപ്പ് ഏറ്റെടുക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
ഭരണനിയന്ത്രണം ടാറ്റ സ്മാരക കേന്ദ്രം നിര്‍വഹിക്കും
166 മെഡിക്കല്‍, പാരാമെഡിക്കല്‍ അനുബന്ധ തസ്തികകള്‍ സൃഷ്ടിക്കും
താഴെ പറയുന്ന കാര്യങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു.
1. ഗോഹട്ടിയിലെ ഡോ.ബി.ബൊറൂവ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അണുശക്തിവകുപ്പ് ഏറ്റെടുക്കുകയും ഭരണനിയന്ത്രണം ടാറ്റ സ്മാരക കേന്ദ്രത്തിനു കീഴിലാക്കുകയും ചെയ്യുന്നതിന്.
2. 166 മെഡിക്കല്‍, പാരാമെഡിക്കല്‍ അനുബന്ധ തസ്തികകള്‍ സൃഷ്ടിക്കുകവഴി മനുഷ്യവിഭവ ശേഷി വര്‍ധിപ്പിക്കുന്നതിന്.
അര്‍ബുദബാധ വര്‍ധിക്കുകയും അതേസമയം, ചികില്‍സാ സൗകര്യങ്ങള്‍ പരിമിതമായി തുടരുകയും ചെയ്യുന്ന സാഹചര്യമുള്ളതിനാലും വടക്കുകിഴക്കന്‍ മേഖലയില്‍ ഈ രംഗത്തെ ഗവേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഒരു ആശുപത്രിയുടെ സഹായം അനിവാര്യമായതിനാലും ആണ് ഈ തീരുമാനം.
അര്‍ബുദകേന്ദ്രം മെച്ചപ്പെടുത്തുന്നതിനായി 150 കോടി രൂപയും അതോടൊപ്പം പ്രതിവര്‍ഷം 45-50 കോടി രൂപയുടെ ആവര്‍ത്തനച്ചെലവും ആണു പ്രതീക്ഷിക്കുന്നത്.