Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വദ്രദിലെ പച്ചക്കറികള്‍ക്കായുള്ള മികവിന്റെ കേന്ദ്രം പ്രധാനമന്ത്രി മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ചേര്‍ന്നു സന്ദര്‍ശിച്ചു


വദ്രദിലെ പച്ചക്കറികള്‍ക്കായുള്ള മികവിന്റെ കേന്ദ്രം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ശ്രീ. നെതന്യാഹുവും ചേര്‍ന്നു സന്ദര്‍ശിച്ചു.

കേന്ദ്രത്തിന് ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ അവര്‍ക്കു മുന്നില്‍ വിവരിക്കപ്പെട്ടു. കച്ച് ജില്ലയിലെ കുകാമയിലെ ഈന്തപ്പനകള്‍ക്കായുള്ള മികവിന്റെ കേന്ദ്രം ഇരുവരും ചേര്‍ന്നു വീഡിയോ ലിങ്കിലൂടെ ഉദ്ഘാടനം ചെയ്തു. കച്ച് ജില്ലയിലെ കര്‍ഷകരുമായി അവര്‍ സംവദിച്ചു.

ചടങ്ങില്‍ പ്രസംഗിക്കവേ, കാര്‍ഷികരംഗം പ്രധാന മേഖലയായി നിലനിര്‍ത്തിക്കൊണ്ട് ഒരു രാഷ്ട്രത്തെ എങ്ങനെ പരിഷ്‌കരിക്കാമെന്ന് ഇസ്രായേല്‍ കാണിച്ചുതന്നിട്ടുണ്ടെന്നു പ്രധാനമന്ത്രി ശ്രീ. മോദി പറഞ്ഞു. കാര്‍ഷികരംഗത്തു സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക എന്നതു പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കാനുള്ള പദ്ധതിയുടെ രൂപരേഖ പ്രധാനമന്ത്രി അവതരിപ്പിച്ചു. ജലസേചനത്തിനു പ്രാധാന്യം നല്‍കേണ്ടതും പുതിയ കൃഷിരീതികള്‍ അവലംബിക്കേണ്ടതും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.