പിഎം ഇന്ത്യ
വന്യജീവി സംരക്ഷണത്തിനും വന്യജീവി കടത്ത് തടയുന്നതിനും വര്‍ദ്ധിച്ച സഹകരണം ഉറപ്പുവരുത്തുന്നതിന് ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പിടാന്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഈ രംഗത്ത് അമേരിക്കന്‍ സ്ഥാപനങ്ങള്‍ ആര്‍ജിച്ചിട്ടുള്ള പരിചയവും അനുഭവസമ്പത്തും ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് ധാരണാപത്രം.