പിഎം ഇന്ത്യ
രാജ്യത്ത് കുട്ടികളുടെ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രതിരോധ കുത്തിവയ്പ്പ് രംഗത്ത് ഉണ്ടായിട്ടുള്ള നൂതന വികാസങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വാക്‌സിന്‍ അലൈന്‍സായ ഗവിയുടെ ചീഫ്എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.സേഥ് ബെര്‍ക്ക്‌ലി ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
”ഇന്ദ്രധനുഷ് ദൗത്യം”, ”ഇന്ത്യയില്‍ നിര്‍മ്മിക്കൂ” തുടങ്ങിയ കേന്ദ്ര ഗവണ്‍മെന്റിന്റെ നൂതന സംരംഭങ്ങളെ ഡോ.ബെര്‍ക്കിലി അഭിനന്ദിച്ചു. കുത്തിവയ്പ് എടുത്തിട്ടില്ലാത്ത കുട്ടികളെ തേടി ഇന്ദ്രധനുഷ് ദൗത്യം ചെല്ലുമ്പോള്‍ ”ഇന്ത്യയില്‍ നിര്‍മ്മിക്കൂ” സംരംഭത്തിലൂടെ വാക്‌സിനുകള്‍ ലോകമെങ്ങും താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കും. ഇന്ത്യയുമായി 2016-2021 കാലയളവില്‍ പുതിയ സഹകരണ സാധ്യതകള്‍ ചര്‍ച്ചയില്‍ ഗവി സി.ഇ.ഒ. നിര്‍ദ്ദേശിച്ചു. ഇന്ത്യയിലെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും വളരെ ഫലപ്രദവും ആധുനികവുമായ വാക്‌സിന്‍ ലഭ്യമാക്കുന്നതിന് 500 ദശലക്ഷം ഡോളറിന്റെ സഹായം നല്‍കും.
ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാഷ്ട്രങ്ങളില്‍ വാക്‌സിനുകള്‍ സൂക്ഷിക്കുന്നതുനുള്ള ശീതീകരണ സംവിധാനത്തിന് സൗരോര്‍ജ്ജം ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയും ഡോ. ബെര്‍ക്ക്‌ലിയും ചര്‍ച്ച ചെയ്തു.
Dr. Seth Berkley, CEO of Gavi, the Vaccine Alliance met PM @narendramodi. https://t.co/rUuHb4dKyH @GaviSeth pic.twitter.com/Gydt49kbLf
— PMO India (@PMOIndia) January 6, 2016