പിഎം ഇന്ത്യ
വാരണാസി ലോക്‌സഭാ മണ്ഡലത്തിലെ ഗ്രാമത്തലവന്‍മാരുമായി ന്യൂഡെല്‍ഹിയിലെ തന്റെ വസതിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി. വാരാണസിയില്‍നിന്നു പ്രധാനമന്ത്രിയെ കാണാനെത്തുന്ന രണ്ടാമത്തെ സംഘമാണിത്.
എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കാനും തങ്ങളുടെ ഗ്രാമങ്ങളില്‍ വൃത്തിബോധം പ്രചരിപ്പിക്കാനും സംഘാംഗങ്ങളോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും ലഭിക്കുന്ന പരിഗണനയില്‍ മാറ്റമുണ്ടാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വൃത്തിയാണു പുരോഗതിയിലേക്കു നയിക്കുന്ന പ്രധാന കാര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അധികാരം ഉപയോഗപ്പെടുത്തി എല്ലാ കാലത്തും ഓര്‍ക്കപ്പെടുന്ന തരം പ്രത്യേക വികസനപദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കാനുള്ള നിശ്ചയദാര്‍ഢ്യമുണ്ടാകണമെന്നും ഗ്രാമത്തലവന്‍മാരോട് അദ്ദേഹം പറഞ്ഞു.
Today again, met a group of village Pradhans from Varanasi. We had a very invigorating & comprehensive interaction. https://t.co/2vt3tDxg94
— Narendra Modi (@narendramodi) August 9, 2016