Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാര്‍ത്താവിതരണ, ആശയവിനിമയ, മാധ്യമ മേഖലകളില്‍ ഇന്ത്യാ എത്യോപ്യാ കരാര്‍ ഒപ്പുവയ്ക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി


വാര്‍ത്താവിതരണം, ആശയവിനിമയം, മാധ്യമം എന്നീ മേഖലകളില്‍ സഹകരിക്കുന്നതിന് ഇന്ത്യയും എത്യോപ്യയും തമ്മില്‍ കരാര്‍ ഒപ്പുവയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

വാര്‍ത്താവിതരണം, ആശയവിനിമയം, മാധ്യമങ്ങള്‍ എന്നീ മേഖലകളുടെ വളരുന്ന ശക്തി പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ,വിവരങ്ങള്‍ കൈമാറാനും സുസ്ഥിര വികസനത്തിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കാനും വേണ്ടി ഉപയോഗിക്കാന്‍ കരാര്‍ ലക്ഷ്യമിടുന്നു. പരസ്പര വിനിമയ പരിപാടികളിലൂടെ ജനങ്ങള്‍ തമ്മിലുള്ള ബന്ധവും ഇത് വര്‍ദ്ധിപ്പിക്കും.

വാര്‍ത്താവിതരണം, ആശയവിനിമയം, മാധ്യമം എന്നീ മേഖലകളിലെ ഏറ്റവും മികച്ച സമ്പ്രദായങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും പരസ്പരം പങ്കുവയ്ക്കാനും കരാര്‍ അവസരമൊരുക്കും.

കരാര്‍ റേഡിയോ, ടെലിവിഷന്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവയില്‍ സഹകരണം വര്‍ദ്ധിപ്പിക്കുകയും ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുകയും പൊതു ഉത്തരവാദിത്തം സൃഷ്ടിക്കുകയും ചെയ്യും.

വ്യവസ്ഥാപിത ചട്ടക്കൂടിലൂടെ ഈ കരാര്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധിസംഘങ്ങളുടെയും വ്യക്തികളുടെയും വിനിമയം സുഗമമാക്കുകയും ഇരുരാജ്യങ്ങളിലെയും ഏറ്റവും നല്ല രീതികള്‍ പഠിക്കാന്‍ അവസരം നല്‍കുകയും ചെയ്യും. അതുവഴി സമത്വവും സന്നിവേശവും സാധ്യമാക്കും.