പിഎം ഇന്ത്യ
ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ വാര്‍ത്താവിനിമയ മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നര്രേന്ദ മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
രണ്ടു രാജ്യങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ട പരിശീലനം, പഠനയാത്ര എന്നിവയ്ക്ക് വേണ്ട അവസരങ്ങള്‍ ഒരുക്കണം. വാര്‍ത്താവിനിമയമേഖലയിലെ വിദഗ്ധരുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കണം.
വാര്‍ത്താ വിനിമയ മേഖലയിലെ വിദ്യാഭ്യാസ, പരിശീലന, ഗവേഷണ സ്ഥാപനങ്ങള്‍ തമ്മിലുള്ള പരസ്പരസഹകരണം വര്‍ദ്ധിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കണം. ഇത്തരം സ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങളുടെ കൈമാറ്റത്തിനുള്ള അവസരവും ഒരുക്കണം. വാര്‍ത്താവിനിമയ മേഖലയിലെ നിയമങ്ങളിലെ പരിചയസമ്പന്നതയും സ്ഥിതിവിവരകണക്കുകളും പരസ്പരസഹരകണത്തോടെ പങ്കുവയ്ക്കുക എന്നിവയാണ് ഈ ധാരണാപത്രത്തിന്റെ പ്രധാന സവിശേഷതകള്‍.