പിഎം ഇന്ത്യ
ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത് മിർസിയോയേവ് ഇന്ന് “ഒലിയി ദരാജാലി ദോസ്ത്ലിക്” പുരസ്കാരം സമ്മാനിച്ചു. വിദേശ രാജ്യങ്ങളിലെ നേതാക്കൾക്ക് ഉസ്ബെക്കിസ്ഥാൻ നൽകുന്ന പരമോന്നത ബഹുമതിയാണിത്.
ബഹുമതി ഏറ്റുവാങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ പുരസ്കാരം ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കായി സമർപ്പിക്കുന്നതായി അറിയിച്ചു. ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ളതും ഇരുനാഗരികതകൾ തമ്മിലുള്ളതുമായ ശാശ്വതസൗഹൃദത്തിന്റെ പ്രതീകമാണ് ഈ ബഹുമതിയെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് മിർസിയോയേവിന്റെ അഭിനന്ദനവാക്കുകൾ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദത്തിനും ഇരുരാജ്യങ്ങളുടെയും പൊതുപൈതൃകത്തിനുമുള്ള ആദരമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മനുഷ്യരാശിയുടെ ക്ഷേമത്തിനായി ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ എന്ന നിലയിൽ ഉസ്ബെക്കിസ്ഥാനുമായി ചേർന്നു പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ ഉത്തരവാദിത്വം ഈ ബഹുമതി കൂടുതൽ വർധിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
“ഒലിയി ദരാജാലി ദോസ്ത്ലിക്” പുരസ്കാരം സമ്മാനിച്ചത്, ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ നാഗരിക ബന്ധങ്ങളുടെയും ക്രമാനുഗതമായി കൂടുതൽ ശക്തിപ്പെടുന്ന സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെയും പ്രതിഫലനമാണ്.
-SK-
Honoured to receive the ‘Oliy Darajali Do’stlik’ Order. I dedicate this to the enduring bond between India and Uzbekistan. https://t.co/nu1LoNGXFM
— Narendra Modi (@narendramodi) August 30, 2026