Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിദ്യാർത്ഥികളുടെ അപാരമായ കഴിവിനെയും ‘പരീക്ഷാ പേ ചർച്ച’യുടെ ചൈതന്യത്തെയും ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


നമ്മുടെ വിദ്യാർത്ഥികൾ അസാധാരണമായ കഴിവുകളാൽ അനുഗൃഹീതരാണെന്നും തങ്ങളുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള പൂർണ്ണ ശേഷി അവർക്കുണ്ടെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വിദ്യാർത്ഥികളുടെ കഴിവുകളും നൈപുണ്യവും വ്യക്തിഗത വളർച്ചയ്ക്കും വിജയത്തിനുമായി എങ്ങനെ അർത്ഥവത്തായ രീതിയിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് അവർക്ക് മാർഗനിർദ്ദേശം നൽകുക എന്നതാണ് ‘പരീക്ഷാ പേ ചർച്ച’യുടെ ലക്ഷ്യമെന്ന് അദ്ദേഹം കുറിച്ചു.

ഈ അവസരത്തിൽ പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-

विद्या वितर्को विज्ञानं स्मृतिस्तत्परता क्रिया।

यस्यैते षड्गुणास्तस्य नासाध्यमतिवर्तते॥”

അറിവ്, യുക്തി, ശാസ്ത്രം, ഓർമ്മശക്തി, കൃത്യനിഷ്ഠ, കർമ്മനിരത എന്നിവയുള്ള ഒരാൾക്ക് ഏത് വെല്ലുവിളിയെയും മറികടക്കാൻ കഴിയുമെന്നും അങ്ങനെയുള്ള ഒരാൾക്ക് അസാധ്യമായി ഒന്നുമില്ലെന്നും ഈ സുഭാഷിതം അർത്ഥമാക്കുന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

“अद्भुत प्रतिभा के धनी हमारे विद्यार्थियों में अपने सपनों को सच करने की पूरी क्षमता है। ‘परीक्षा पे चर्चा’ का उद्देश्य भी यही है कि कैसे वे अपनी प्रतिभा और कौशल का सार्थक इस्तेमाल कर सकते हैं।

विद्या वितर्को विज्ञानं स्मृतिस्तत्परता क्रिया।

यस्यैते षड्गुणास्तस्य नासाध्यमतिवर्तते॥”

***

SK