Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിനോദ സഞ്ചാര രംഗത്ത് ഇന്ത്യ – ദക്ഷിണാഫ്രിക്ക സഹകരണം


വിനോദ സഞ്ചാര രംഗത്ത് സഹകരിക്കുന്നതിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി. ഇക്കൊല്ലം ജൂലൈ 8 നാണ് ധാരണാപത്രം ഒപ്പുവച്ചത്.

ധാരണാപത്രത്തിന്റെ പ്രധാനലക്ഷ്യങ്ങള്‍ ചുവടെ :

1. ടൂറിസം രംഗത്ത് ഉഭയകക്ഷി സഹകരണം വിപുലപ്പെടുത്തല്‍.

2. ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കൈമാറ്റം.

3. വിനോദ സഞ്ചാര രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക.

4. മനുഷ്യവിഭവ ശേഷി വികസനത്തിനുള്ള വിനിമയ പരിപാടികള്‍ സംഘടിപ്പിക്കുക.

5. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിക്ഷേപമിറക്കുക.

6. ഇരു രാജ്യങ്ങളിലും നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍, മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായ സ്വരൂപകര്‍ തുടങ്ങിയവരുടെ പരസ്പര സന്ദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കുക.

7. വിനോദ സഞ്ചാര രംഗവുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ കൈമാറ്റം.

8. രണ്ട് രാജ്യങ്ങളിലും നടക്കുന്ന ട്രാവല്‍ ഫെയറുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയില്‍ പരസ്പര പങ്കാളിത്തം.

9. സുരക്ഷിതവും സുസ്ഥിരവുമായ വിനോദ സഞ്ചാരം പരിപോഷിപ്പിക്കല്‍.