പിഎം ഇന്ത്യ
വിവരസാങ്കേതിക വിദ്യാ മേഖലയിൽ ഉഭയകക്ഷി സഹകരണം പരിപോഷിക്കാൻ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ 2016 ജൂലൈ 8 ന് ഒപ്പു വച്ച ധാരണാപത്രം സംബന്ധിച്ചു് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തെ ധരിപ്പിച്ചു.
വിവരസാങ്കേതിക വിദ്യാ മേഖലയിൽ സഹകരണം പരിപോഷിപ്പിക്കുന്നതിന് , ഇരു കക്ഷികളുടെയും സ്ഥാപനങ്ങൾ തമ്മിൽ സഹകരണം നടപ്പിലാക്കാൻ ഈ ധാരണാപത്രം സഹായിക്കും.
രണ്ടു രാജ്യങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങൾ , ശേഷി നിര്മ്മാണ സ്ഥാപനങ്ങൾ , ഗവൺമെന്ററുകൾ മറ്റു പൊതു സംഘടനകൾ എന്നിവ തമ്മിൽ സജീവമായ കൊടുക്കൽ വാങ്ങലുകൾ , സഹകരണം എന്നിവയ്ക്കും ഇത് വഴിയൊരുക്കും.