Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വോട്ടിങ് യന്ത്രങ്ങളും കണ്‍ട്രോളിങ് യൂണിറ്റുകളും വാങ്ങാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തിനു മന്ത്രിസഭാ അംഗീകാരം


വോട്ടിങ് യന്ത്രങ്ങളും കണ്‍ട്രോളിങ് യൂണിറ്റുകളും വാങ്ങാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 2017-18ല്‍ 4,10,000 ബാലറ്റ് യൂണിറ്റുകളും 3,14,000 കണ്‍ട്രോള്‍ യൂണിറ്റുകളും വാങ്ങാനും 2018-19ല്‍ 4,35,306 ബാലറ്റ് യൂണിറ്റുകളും 71,719 കണ്‍ട്രോള്‍ യൂണിറ്റുകളും വാങ്ങാനാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം. ബാലറ്റ് യൂണിറ്റിന് 7,700 രൂപയും കണ്‍ട്രോള്‍ യൂണിറ്റിന് 9,300 രൂപയുമാണു പ്രതീക്ഷിക്കുന്ന വില. ഭാരത് ഇലക്ടോണിക് ലിമിറ്റഡ് (ബെല്‍) ബാംഗ്‌ളൂര്‍, ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇസില്‍) ഹൈദരാബാദ് എന്നീ സ്ഥാപനങ്ങള്‍ വഴിയാണ് ഇവ വാങ്ങുക. വോട്ടിങ് യന്ത്രങ്ങളും കണ്‍ട്രോളിങ് യൂണിറ്റുകളും വാങ്ങാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തിനു മന്ത്രിസഭാ അംഗീകാരം

രണ്ടിടങ്ങളില്‍നിന്ന എത്ര വീതം യന്ത്രങ്ങള്‍ വാങ്ങണമെന്നതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളാന്‍ മന്ത്രിസഭ, തെരഞ്ഞെടുപ്പു കമ്മീഷനെ ചുമതലപ്പെടുത്തി. വോട്ടിങ് യന്ത്രങ്ങളും കണ്‍ട്രോളിങ് യൂണിറ്റുകളും വാങ്ങാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തിനു മന്ത്രിസഭാ അംഗീകാരം

പുതിയ യന്ത്രങ്ങള്‍ വരുന്നതോടെ 2000-2005 കാലയളവില്‍ വാങ്ങിയതും ഉപയോഗയോഗ്യമല്ലാതായിത്തീര്‍ന്നതുമായ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപേക്ഷിക്കാന്‍ സാധിക്കും. അടുത്ത പൊതു തെരഞ്ഞെടുപ്പും 2019ല്‍ നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളും മുന്നില്‍ കണ്ടാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ തയ്യാറെടുപ്പ്. വോട്ടിങ് യന്ത്രങ്ങളും കണ്‍ട്രോളിങ് യൂണിറ്റുകളും വാങ്ങാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തിനു മന്ത്രിസഭാ അംഗീകാരം