Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വ്യോമസേനയില്‍ 17 മാസത്തേയ്ക്ക് എയര്‍ മാര്‍ഷല്‍ തസ്തിക സൃഷ്ടിക്കും


2014 ഡിസംബര്‍ 1 മുതല്‍ 2016 ഏപ്രില്‍ 30 വരെയുള്ള 17 മാസക്കാലയളവില്‍ ഇന്ത്യന്‍ കരസേനയില്‍ എയര്‍ മാര്‍ഷലിന്റെ ഒരു അധിക തസ്തിക സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു. സായുധസേന ട്രൈബ്യൂണല്‍ (പ്രിന്‍സിപ്പ്ല്‍ ബെഞ്ച്) ന്റെ ഉത്തരവ് പാലിക്കുന്നതിന് വേണ്ടിയാണിത്.

2014ലെ സ്‌പെഷ്യല്‍ പ്രമോഷന്‍ ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരം വ്യോമസേനയിലെ എറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് ശാഖയിലെ അതിവിശിഷ്ടസേനാ മെഡലിന് അര്‍ഹനായ സഞ്ജയ് ശര്‍മ്മയുടെ സ്ഥാനക്കയറ്റത്തിന് കേന്ദ്ര നിയമന കാര്യ സമിതിയുടെ അനുമതി നേടാന്‍ വേണ്ടിയാണിത്.

ഈ അധിക തസ്തിക സൃഷ്ടിക്കുന്നതിലൂടെ സൂപ്രീംകോടതി ഉത്തരവും പാലിക്കപ്പെടും. 2014 ഡിസംബര്‍ 1 മുതല്‍ സഞ്ജയ് ശര്‍മ്മയെ എയര്‍മാര്‍ഷല്‍ തസ്തികയ്‌ലേയ്ക്കുള്ള സ്ഥാനക്കയറ്റത്തിന് പരിഗണിക്കും.