Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ശുചിത്വവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അഭിനന്ദിച്ചു.

ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ പ്രധാനമന്ത്രി പൊതുജനങ്ങളോടാവശ്യപ്പെട്ടു.

‘ഒക്ടോബര്‍ രണ്ടിനോടനുബന്ധിച്ച് ശുചിത്വവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏറെ ആവേശം ഞാന്‍ കാണുന്നുണ്ട്. അതില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

നിങ്ങളുടെ ശുചിത്വവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളോ, അല്ലെങ്കില്‍ വീഡിയോയോ ആപ്പില്‍ പങ്കു വെക്കൂ. അവയില്‍ ചിലത് ഞാന്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെക്കും’, പ്രധാനമന്ത്രി പറഞ്ഞു.