പിഎം ഇന്ത്യ
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകന്‍ ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് അല്‍മക്തൂമിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി കത്തയച്ചു.
‘ താങ്കളുടെ മകന്‍ ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് അല്‍മക്തൂമിന്റെ അകാലത്തിലുള്ള നിര്യാണം എന്നെ ഏറെ സങ്കടപ്പെടുത്തി. ഈ വിഷമവേളയില്‍ എന്റെ ചിന്തകള്‍ താങ്കളുടെയും താങ്കളുടെ കുടുംബത്തിന്റെയും യു.എ.ഇ യിലെ ജനങ്ങളുടെയും ഒപ്പമുണ്ട്. നികത്താനാവാത്ത ഈ നഷ്ടത്തിന്റെ ദുഃഖാചരണവേളയില്‍ യു.എ.ഇ യിലെ സഹോദരീ സഹോദരന്‍മാരോടൊപ്പം ഇന്ത്യയിലെ ജനങ്ങളും പങ്കു ചേരുന്നു”. പ്രധാനമന്ത്രി പറഞ്ഞു.
My deepest condolences to @HHShkMohd on the unfortunate & untimely demise of his son HH Sheikh Rashid bin Mohammed bin Rashid Al Maktoum.
— Narendra Modi (@narendramodi) September 20, 2015