Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്യംജി കൃഷ്ണ വര്‍മ്മയ്ക്ക് അംഗത്വം പുനസ്ഥാപിച്ചുക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് പ്രധാനമന്ത്രി ഗുജറാത്തു മുഖ്യമന്ത്രിയ്ക്ക് കൈമാറി

ശ്യംജി കൃഷ്ണ വര്‍മ്മയ്ക്ക് മരണാന്തര ബഹുമതിയായി ബാറില്‍ അംഗത്വം പുനസ്ഥാപിച്ച് കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തു മുഖ്യമന്ത്രി ശ്രീമതി. ആനന്ദിബെന്‍ പട്ടേലിന് ഇന്ന് കൈമാറി. ലണ്ടനിലെ ഓണറബിള്‍ സൊസൈറ്റി ഓഫ് ദി ഇന്നര്‍ ടെംബിളാണ് പുനസ്ഥാപനം നടത്തിയത്. കഴിഞ്ഞ മാസം ബ്രിട്ടന്‍ സന്ദര്‍ശന വേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ സാന്നിദ്ധ്യത്തിലാണ് ഈ സര്‍ട്ടിഫിക്കറ്റ് പ്രധാനമന്ത്രിയ്ക്ക് ലഭിച്ചത്. ഗുജറാത്തിലെ ഭൂജിലാണ് ചടങ്ങ് നടന്നത്. തദവസരത്തില്‍ സംസാരിക്കവെ കാശിയില്‍ ഏറെ ആദരിക്കപ്പെട്ട, വളരെയധികം അറിവുള്ള വ്യക്തിയായിരുന്നു ശ്യംജി കൃഷ്ണ വര്‍മ്മയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്യത്തിനു വേണ്ടി ലണ്ടനില്‍ വളരെയധികം പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി പറഞ്ഞു. പോലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് താന്‍ കച്ച് സന്ദര്‍ശിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ വച്ച് മാത്രം നടത്തിയിരുന്ന ഡി.ജി.പി. മാരുടെ യോഗം തന്റെ ശ്രമഫലമായാണ് ദില്ലിയ്ക്ക് പുറത്തേയ്ക്ക് മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. റാന്‍ ഓഫ് കച്ചില്‍ നടത്തുന്ന വിനോദ സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള റാണോത്സവിന് ലോക ടൂറിസം ഭൂപടത്തില്‍ ഇന്ന് സ്ഥാനം ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

*****