Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീനാരായണഗുരു ജയന്തിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി


ശ്രീനാരായണഗുരു ജയന്തി
ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. അന്തസ്സിലും കാരുണ്യത്തിലും അധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി ജീവിതം സമർപ്പിച്ച മഹാനായ സാമൂഹിക പരിഷ്‌കർത്താവും ആത്മീയ നേതാവും ചിന്തകനുമായിരുന്നു ശ്രീനാരായണഗുരുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചതിങ്ങനെ:

“ശ്രീനാരായണഗുരു ജയന്തിദിനത്തിൽ ശ്രദ്ധാഞ്ജലികൾ!

മഹാനായ സാമൂഹിക പരിഷ്‌കർത്താവും ആത്മീയ നേതാവും ചിന്തകനുമായിരുന്ന അദ്ദേഹം അന്തസ്സിലും കാരുണ്യത്തിലും അധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ ചിന്തകൾ അസംഖ്യം ജനങ്ങൾക്ക് ശക്തി പകർന്നു. വിദ്യാഭ്യാസത്തിനും പഠനത്തിനും അദ്ദേഹം നൽകിയ പ്രാധാന്യവും ഏറെ ശ്രദ്ധേയമാണ്.”

***

SK