പിഎം ഇന്ത്യ
ശ്രീ ജസ്പാൽ റാണ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ കായിക ലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഷൂട്ടിംഗിലെ അസാധാരണമായ നേട്ടങ്ങളിലൂടെ അദ്ദേഹം രാജ്യത്തിന് വലിയ ബഹുമതികൾ സമ്മാനിച്ചതായി ശ്രീ മോദി പ്രസ്താവിച്ചു. യുവ അത്‌ലറ്റുകളെ വലിയ സമർപ്പണത്തോടെ രൂപപ്പെടുത്തുന്നതിലും അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിലും ഒരു ഉപദേശകൻ (മെന്റർ) എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനയും ഒരുപോലെ ശ്രദ്ധേയമായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കായിക ലോകത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത, അച്ചടക്കം, സേവനം എന്നിവ അദ്ദേഹത്തിന് വലിയ രീതിയിലുള്ള പ്രശംസ നേടിക്കൊടുത്തതായും അദ്ദേഹം നിരീക്ഷിച്ചു.
ഈ ദുഃഖകാലത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം എന്നതിലുപരി കായിക സമൂഹത്തോടുമൊപ്പമാണ് തന്റെ ചിന്തകളെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി ‘എക്സ്’ ൽ കുറിച്ചു :
“ശ്രീ ജസ്പാൽ റാണ ജിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ കായിക ലോകത്തിന് വലിയൊരു നഷ്ടമാണ്.
ഷൂട്ടിംഗിലെ അസാധാരണമായ നേട്ടങ്ങളിലൂടെ അദ്ദേഹം രാജ്യത്തിന് വലിയ ബഹുമതികൾ സമ്മാനിച്ചു. യുവ അത്‌ലറ്റുകളെ വലിയ സമർപ്പണത്തോടെ രൂപപ്പെടുത്തുന്നതിലും അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിലും ഒരു ഉപദേശകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനയും ഒരുപോലെ ശ്രദ്ധേയമായിരുന്നു. കായിക ലോകത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത, അച്ചടക്കം, സേവനം എന്നിവ വലിയ രീതിയിലുള്ള പ്രശംസ നേടിക്കൊടുത്തു.
ഈ ദുഃഖകാലത്ത് എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം എന്നതിലുപരി കായിക സമൂഹത്തോടുമൊപ്പമാണ്. ഓം ശാന്തി.”
NK
***
Deeply saddened by the passing of Shri Jaspal Rana Ji. His passing is a profound loss to the world of Indian sports.
— Narendra Modi (@narendramodi) June 12, 2026
He brought immense glory to the nation through his extraordinary achievements in shooting. Equally remarkable was his contribution as a mentor, shaping and…